Categories: India

സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ഉടമ്പടിയിൽ ഇന്ത്യയും റഷ്യയും ഉടന്‍ ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ഉടമ്പടിയിൽ ഇന്ത്യയും റഷ്യയും ഉടന്‍ ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുവഴി ഇരുരാജ്യങ്ങളുടെയും വ്യോമ- നാവിക സേനകള്‍ക്ക് പരസ്പരം സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. 

അറ്റക്കുറ്റപ്പണികള്‍, ഇന്ധനം നിറയ്ക്കല്‍ തുടങ്ങിയവയ്ക്കും മറ്റ് സേനവനങ്ങള്‍ക്കുമായി പരസ്പരം സേനാ താവളങ്ങള്‍ ഉപയോഗിക്കാന്‍ ഇതുവഴി ഇരുരാജ്യങ്ങള്‍ക്കും സാധിക്കും. ഇതോടൊപ്പം ഇന്ത്യ- റഷ്യ സംയുക്ത സൈനിക പരിശീലനവും ശക്തിപ്പെടുത്തും.

നിലവില്‍ അമേരിക്ക, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ സമാനമായ ലോജിസ്റ്റിക് കരാര്‍ ഒപ്പിട്ടിരുന്നു. റഷ്യയ്ക്ക് പുറമേ ജപ്പാനുമായും സമാനമായ കരാറിലേര്‍പ്പെടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് സൂചനകള്‍. കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരങ്ങള്‍. വാര്‍ഷിക ഉച്ചകോടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന്‍ ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

1 hour ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

2 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

2 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

2 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

3 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

5 hours ago