Categories: Entertainment

മലയാള സിനിമാ ചിത്രീകരണം തുടങ്ങാന്‍ അനുമതി നല്‍കി നിര്‍മാതാക്കള്‍

കൊച്ചി: കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം മലയാള സിനിമാ ചിത്രീകരണം വീണ്ടും സജീവമാകുന്നതിന് വഴിതെളിയുന്നു. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങാമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

പുതിയ സിനിമകള്‍ വേണ്ടെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നേരത്തെയുള്ള നിലപാട്. അതേസമയം ഷൂട്ടിംഗ് നടക്കുന്ന സിനിമകള്‍ ആദ്യം റിലീസ് ചെയ്യണമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

അതിന് ശേഷം പുതിയ സിനിമകള്‍ റിലീസ് ചെയ്യാം. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഷൂട്ടിംഗ്.

നേരത്തെ പുതിയ ചിത്രങ്ങള്‍ ആരംഭിക്കരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഫിലിം ചേംബറിന്റെയും നിര്‍ദ്ദേശം തള്ളി ചില സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയിരുന്നു.

ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2 ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു തുടങ്ങിയവര്‍ തങ്ങളുടെ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

2 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

3 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

3 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

3 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

4 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

5 hours ago