Categories: Gulf

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്

ഖത്തര്‍:  കോവിഡ് ‘റിസ്ക്’ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല, അതിനാല്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്.

കോവിഡ് അപകടസാധ്യതാ  നിരക്ക് കുറവുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഓഗസ്റ്റ് മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് മുന്‍പ്  ഖത്തര്‍  ഭരണകൂടം അറിയിച്ചിരുന്നു.  വിമാനയാത്രാവിലക്കുള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്.

എന്നാല്‍,  ഖത്തര്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ ആദ്യ പട്ടികയില്‍ ഇന്ത്യയില്ല. ചൈന, ഇറ്റലി, ജപ്പാന്‍, മലേഷ്യ ഉള്‍പ്പെടെ 40 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങി ഏഷ്യന്‍ രാജ്യങ്ങളെയും പട്ടകയില്‍  ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍  ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള സാധാരണ വിമാനസര്‍വീസുകള്‍  പുനരാരംഭിക്കുന്നത് വൈകും.  കോവിഡ് അപകടസാധ്യതാ  നിരക്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ സാധാരണ സര്‍വീസുകള്‍ തുടങ്ങാന്‍ കഴിയൂ.

കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ലാത്തതിനാലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കിയെന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പ് വരാത്തതിനാലും സാധാരണ സര്‍വീസിനായുള്ള ടിക്കറ്റ് ബുക്കി൦ഗ്   ട്രാവല്‍ ഏജന്‍സികള്‍ ആരംഭിച്ചിട്ടില്ല. 

അതേസമയം,  പട്ടികയില്‍ ഇല്ലാത്ത അപകട സാധ്യത കൂടിയ രാജ്യങ്ങളില്‍ നിന്ന്  നിബന്ധനകളോട് കൂടി ഖത്തറിലേക്ക് വരാം എന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ സര്‍ക്കുലറില്‍ പറയുന്നു.  അതിനായി വേണ്ടത് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ റീ എന്‍ട്രി പെര്‍മിറ്റ്, അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള  കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ്.  ദോഹയിലെത്തി സ്വന്തം ചിലവില്‍ ഒരാഴ്ച്ച ക്വാറന്‍റൈനില്‍ കഴിഞ്ഞ്  അതിനിടയില്‍ കോവിഡ് ടെസ്റ്റ്  നടത്തി നെഗറ്റീവാണെന്ന് തെളിയിച്ചാലും മതി. portal.moi.gov.qa എന്ന വെബ്സൈറ്റ്  വഴിയാണ് റീ എന്‍ട്രി പെര്‍മിറ്റിന്  അപേക്ഷിക്കേണ്ടത്.

Newsdesk

Recent Posts

ഒറ്റയ്ക്കാക്കി പോകുന്ന മാതാപിതാക്കൾക്ക് ഒരു ഓർമ്മപ്പെടുത്തൽ; ഹൃദയസ്പർശിയായ സന്ദേശവുമായി ‘IRISH DREAM’

കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…

3 hours ago

ന്യൂയോർക്കിൽ സ്വർണ്ണക്കട്ടി തട്ടിപ്പ്: 67-കാരന് നഷ്ടമായത് 9 ദശലക്ഷം ഡോളർ; പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…

4 hours ago

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് മാതൃകയായി സാറ ഹക്കബി സാൻഡേഴ്‌സ്

വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിയെ ശക്തിപ്പെടുത്താൻ വഴികാട്ടിയാവുകയാണ് ആർക്കൻസാസ് ഗവർണർ സാറ ഹക്കബി…

4 hours ago

ഫോർട്ട് വർത്തിൽ വാഹനാപകടം; പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക്  ദാരുണാന്ത്യം

ഡാളസ്: ഫോർട്ട് വർത്തിൽ  ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നവംബർ 14-നായിരുന്നു…

5 hours ago

മൂന്നു ചെറുപ്പക്കാർ വ്യത്യസ്ഥ ഭാവങ്ങൾ; ‘തേവർ’ ഫസ്റ്റ് ലുക്ക് എത്തി

പൂജാരി വേഷത്തിൽ കൗതുകത്തോടെ ധ്യാൻ ശ്രീനിവാസൻ. ഒരു പ്രതിമ കൈയ്യിലേന്തി കള്ള ലക്ഷണത്തോടെ റോഷൻ രാജ്.വിനയ ഭാവത്തിൽ ഷഹീൻ സിദ്ദിഖ്.തേവർ…

5 hours ago

ആരതി ഷാ എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം

സാന്താ ക്ലാര (കാലിഫോർണിയ): എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും ഇന്ത്യൻ-അമേരിക്കൻ വംശജയുമായ ആരതി ഷാ.നിയമിതയായി. ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത്,…

7 hours ago