കൊച്ചി: നടന്‍ അനില്‍ മുരളി(56) അന്തരിച്ചു.കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സീരിയലുകളിലൂടെ അഭിനയ ലോകത്തേക്കെത്തിയ അനില്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളിലാണ് അനില്‍ മുരളി തിളങ്ങിയത്.
കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. 1993ലാണ് ചിത്രം റിലീസ് ചെയ്തത്. വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, പുത്തൻ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.
ഫ്ലോറിഡ: ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ…
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പുതിയ ലേബർ പോളിസി (Labor Policy) വരുന്നു. ഇത്തരമൊരു…
വാഷിംഗ്ടൺ ഡി സി: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലും പ്രതിരോധ മേഖലയിലും പ്രവർത്തിച്ചിട്ടുള്ള ടെല്ലിസ്, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രഹസ്യരേഖകൾ…
"സ്റ്റീഫൻവിൽ(ടെക്സാസ്):"ഞായറാഴ്ച പുലർച്ചെ വടക്കൻ ടെക്സസിലെ ഒരു വീടിനുള്ളിലേക്ക് കാർ ഇടിച്ചുകയറി ഒരു സ്ത്രീയും ആൺകുട്ടിയും കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഓടിച്ചിരുന്ന…
ഒഹായോ:മക്കളെ കാറിലിരുത്തി ചൂതാട്ടത്തിന് പോയ അമ്മയെ ഒഹായോയിൽ അറസ്റ്റ് ചെയ്തു. മാർച്ച് 19-ന് രാത്രി 9:15-ഓടെയാണ് സംഭവം. 11 മാസം…
വാഷിംഗ്ടൺ ഡി സി :യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി മാർക്ക്‌വെയ്ൻ മുള്ളിനെ സെനറ്റ് സ്ഥിരീകരിച്ചു.തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 45-നെതിരെ 54…