Kerala

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടി കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കേസിന്റെ തുടരന്വേഷണത്തിനു കൂടുതൽ സമയം തേടി ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. നിലവിൽ ചെന്നൈയിലാണ് നടിയുള്ളത്. അതുകൊണ്ടു തന്നെ അടുത്തയാഴ്ച മാത്രമേ ചോദ്യം ചെയ്യലിനു ഹാജരാകാൻ സാധിക്കൂ എന്ന് അറിയിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

തുടരന്വേഷണത്തിന്റെ ഭാഗമായി ചില ഡിജിറ്റൽ തെളിവുകള്‍ ലഭിച്ചിരുന്നു. ഈ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ സാധൂകരിക്കുന്ന തരത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം വേണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു. ഈ മാസം 15നകം തുടരന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.

Sub Editor

Recent Posts

ഒക്ടോബർ 21-ലെ പൊതുമേഖലാ ജീവനക്കാരുടെ സമരം മാറ്റിവച്ചു; സർക്കാരും ട്രേഡ് യൂണിയനുകളും ചർച്ചയ്ക്ക്

അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…

3 hours ago

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

16 hours ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

18 hours ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

19 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

24 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

1 day ago