കിളിമാനൂർ: കോവിഡ് 19 സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി എഐവൈഎഫ് – എഐഎസ്എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി.
തെരുവുകളിൽ വിശന്നിരിക്കുന്നവർക്ക് തേടിപ്പിടിച്ച് ഭക്ഷണം എത്തിച്ചും , വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും, അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ വീടുകളിൽ എത്തിച്ചും, ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള സാമൂഹിക
അടുക്കളകൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചും, എഐവൈഎഫ് – എഐ എസ്എഫ്, പ്രവർത്തകർ മാതൃകയാവുകയാണ്.
ഭക്ഷണമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക്
അവർ താമസിക്കുന്ന സ്ഥലങ്ങളിൽ എത്തി കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ നിർദ്ദേശങ്ങളും, ബോധവൽക്കരണവും നടത്തുകയും, ഒപ്പം ഭക്ഷ്യധാന്യങ്ങൾ എത്തിക്കുകയും ചെയ്തു.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും, പോലീസ് ജീവനക്കാർക്കും ഇളനീർ വിതരണവും ചെയ്തു. സിപിഐ കിളിമാനൂർ ബ്രാഞ്ച് സെക്രട്ടറി സജികുമാറാണ് ഇളനീർ സൗജന്യമായി നൽകിയത്…പ്രതിരോധ പ്രവർത്തനങ്ങൾക്ക് എഐവൈഎഫ് ജില്ലാ ജോയിൻ സെക്രട്ടറി ജി എൽ അജീഷ്, ജില്ലാ വൈസ് പ്രസിഡൻ്റ് അൽ ജിഹാൻ, എഐഎസ്എഫ്ജില്ലാ ജോയിൻ സെക്രട്ടറി യും ,ഗ്രൂപ്പ് കോഡിനേറുമായ ബി.അനീസ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറിയെ റഹീം, പ്രസിഡണ്ട് രതീഷ് വല്ലൂർ എഐടിയുസി മണ്ഡലം സെക്രട്ടറി ബി.എസ് റജി,
ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യു.എസ് സുജിത്ത്, എ.ഐ.വൈ.എഫ് പഴയകുന്നുമ്മേൽ മേഖലാ സെക്രട്ടറി അരവിന്ദ് കളിയിലിൽ, എ ഐ എസ് എഫ് ജില്ലാ കമ്മിറ്റി അംഗം സിദ്ധിക്ക്, എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം ജയേഷ് ,എ.ഐ.എസ്.എഫ്. മണ്ഡലം കമ്മിറ്റി അംഗം അമൽ എന്നിവർ നേതൃത്വം നൽകി.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…