തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല പരാമര്‍ശ വീഡിയോകള്‍ യൂട്യൂബിലൂടെ അപ്ലോഡ് ചെയ്ത വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍.
ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് പി.എച്ച്.ഡി ബിരുദം നല്‍കിയ ചെന്നൈയിലെ ഗ്ലോബല്‍ പീസ് യൂണിവേഴ്സിറ്റി ചെന്നൈയിലോ പരിസരങ്ങളിലോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
ആകെയുള്ള വെബ് സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയോ യു.ജി.സിയുടേയോ അനുമതിയില്ലെന്നും പറയുന്നു.
റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയു. വിജയ് പി.നായര്‍ക്കു രജിസ്‌ട്രേഷനില്ലെന്നും നിയമ നടപടി ആരംഭിച്ചതായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അറിയിച്ചു.
വിജയ് പി നായരെ കരിമഷി പ്രയോഗം നടത്തിയ അതേ ദിവസം തന്നെ ബെംഗളൂരില്‍ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ പീസ് യൂണിവേഴ്സിറ്റി നടത്തിയ ഡോക്ടറേറ്റ് വിതരണം പൊലീസ് തടഞ്ഞു. ഹുന്‍സൂര്‍ റോഡിലെ രുചി ദ പ്രിന്‍സ് ഹോട്ടലില്‍ നടത്താനിരുന്ന വിതരണ വേദിയില്‍ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ട് ഉണ്ട്.പണം വാങ്ങി ഹോണററി ഡോക്ടറേറ്റ് വിതരണം ചെയ്യുകയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…