റിയാദ്: ജി-20 രാജ്യങ്ങളുടെ ഉച്ചകോടി ഇത്തവണ വെര്‍ച്വലായി നടത്തും. നവംബര്‍ 21-22 തിയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇത്തവണ അധ്യക്ഷത വഹിക്കുന്ന രാജ്യമായ സൗദി അറേബ്യന്‍ സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് പ്രതിസന്ധിയില്‍ ആഗോള തലത്തില്‍ ഉണ്ടായ തളര്‍ച്ചയെ നേരിടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഇത്തവണത്തെ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വാക്‌സിന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി 21 ബില്യണ്‍ ഡോളര്‍ ജി 20 സംഭാവന ചെയ്തിട്ടുണ്ടെന്ന് സൗദി സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഒപ്പം ആഗോള സാമ്പത്തിക മേഖലയെ സംരക്ഷിക്കുന്നതിനായി 11 ട്രില്യണ്‍ നല്‍കുകയും വികസനം കുറഞ്ഞ രാജ്യങ്ങളുടെ കട ബാധ്യത കുറയ്ക്കുന്നതിനായി പുതിയ പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജി-20 ഉച്ചകോടിക്കു മുന്നോടിയായി സെപ്തംബര്‍ ആദ്യ വാരം സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ഫോണ്‍ മുഖേന ചര്‍ച്ച നടത്തിയിരുന്നു.
കൊവിഡ് മഹാമാരി പ്രതിസന്ധി പരിഹരിക്കുന്നതിനും അതിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങളെക്കുറിച്ചുമാണ് അന്ന് ചര്‍ച്ച നടന്നത്.
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…