ഏറ്റുമാനൂര്‍: പ്രമുഖ സാഹിത്യകാരനായിരുന്ന ആറന്മുള സത്യവ്രതന്റ എട്ടാമത് അനുസ്മരണവും പുരസ്‌കാരസമര്‍പ്പണവും മേയ് 11-ന് നടക്കുമെന്ന് ആറന്മുള സത്യവ്രതന്‍ ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാടകരചിതാവായ രാജു കുന്നക്കാട്ടിനാണ് ഈ വര്‍ഷത്തെ പുരസ്‌കാരം.ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം മാറ്റൊലി ഈ നാടകം ഈ സീസണിൽ അവതരിപ്പിച്ചു വരുന്നു.
മെയ് 11 ന് മൂന്ന് മണിക്ക് എസ്എംഎസ്എം ലൈബ്രറി ശതാബ്ദി ഹാളില്‍ നടക്കുന്ന അനുസ്മരണം പ്രൊഫ. ഹരികുമാര്‍ ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്യും.പ്രദീപ് മാളവിക പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. കേന്ദ്ര ഫിലിം സെന്‍സര്‍ബോര്‍ഡ് മെമ്പര്‍ ഗോപാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
ചടങ്ങില്‍ സിനിമാ പ്രൊഡക്ഷന്‍ ഡയറക്ടര്‍ അനുക്കുട്ടന്‍ ഏറ്റുമാനൂരിനെ ആദരിക്കും. ഗിരിജന്‍ ആചാരി കവിയരങ്ങ് നയിക്കും. പത്രസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് സതീഷ് കാവ്യധാര, രക്ഷാധികാരി ജി.പ്രകാശ്, സെക്രട്ടറി അമ്പിളി.പി.കാവ്യധാര, ജി.ജഗദീഷ് എന്നിവര്‍ പങ്കെടുത്തു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…