അയർലണ്ടിൽ വീണ്ടും ഫോൺ തട്ടിപ്പുകൾ നടക്കുമെന്ന് ബാങ്ക് ഓഫ് അയർലൻഡ് മുന്നറിയിപ്പ് നൽകി.പുതിയ മൊബൈൽ ഫോൺ ടെക്സ്റ്റ് തട്ടിപ്പുകൾ ഉപഭോക്താക്കളെ വ്യാജ ബാങ്ക് ഫോൺ ലൈനിലേക്ക് വിളിക്കാൻ പ്രേരിപ്പിക്കുന്നു. ഏപ്രിലിൽ ബാങ്ക് ഓഫ് അയർലണ്ടിലെ 20-ലധികം വ്യാജ ഫോൺ ലൈനുകൾ അടച്ചുപൂട്ടി. ഇടപാടുകളെക്കുറിച്ച് അറിയാൻ ഒരു ഫോൺ നമ്പറിൽ വിളിക്കാൻ ആവശ്യപ്പെട്ട് ഉപഭോക്താക്കളുടെ ഫോണിലേക്ക് ടെക്സ്റ്റ് സന്ദേശം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഈ വ്യാജ നമ്പറിലേക്ക് വിളിക്കുന്നത്തോടെ, ഉപഭോക്താക്കളുടെ രഹസ്യ ബാങ്ക് വിവരങ്ങൾ തട്ടിപ്പുകാരന് ലഭിക്കുകയോ അല്ലെങ്കിൽ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയോ ചെയ്യുന്നു.
മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഏപ്രിലിൽ ഇത്തരം തട്ടിപ്പുകളിൽ ഗണ്യമായ വർധനയുണ്ടായി. നിങ്ങളുടെ ബാങ്കിൽ നിന്നാണെന്ന് അവകാശപ്പെടുന്ന, സാമ്പത്തിക അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ സ്ഥിരീകരിക്കുന്നതിന് ഒരു നമ്പറിൽ വിളിക്കാൻ ആവശ്യപ്പെടുന്ന ടെക്സ്റ്റ് സന്ദേശങ്ങളെ കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് ആരെങ്കിലും സംശയിക്കുന്നുവെങ്കിൽ, അവർ ഉടൻ തന്നെ അവരുടെ ബാങ്കുമായി ബന്ധപ്പെടണം.
വ്യാജ സന്ദേശം തിരിച്ചറിയാൻ, അത്തരം സന്ദേശങ്ങൾക്ക് മുൻപായി CHECK എന്ന വാക്ക് ചേർത്ത ശേഷം, 50365 എന്ന നമ്പറിലേക്ക് അയയ്ക്കാം.ബാങ്ക് ഓഫ് അയർലൻഡ് ഈ സന്ദേശം വ്യാജമാണോ അല്ലയോ എന്ന് നിങ്ങളെ അറിയിക്കും. കൂടാതെ ബാങ്ക് ഓഫ് അയർലൻഡ് ഉപഭോക്താക്കൾക്കായി 1800 946 764 എന്ന ഫ്രീഫോൺ നമ്പർ മുഴുവൻ സമയവും പ്രവർത്തന സജ്ജമാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…