ന്യൂഡൽഹി: കേരളത്തിലെ സർവകലാശാലകളിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നടന്ന നിയമനങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാല വൈസ് ചാൻസ്ലർ പെരുമാറുന്നത് ഭരിക്കുന്ന പാർട്ടിയുടെവിമർശനമുന്നയിച്ചു. ഡൽഹിയിൽഅംഗത്തെപ്പോലെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെയാണിത്.
കണ്ണൂർ സർവകലാശാലയ്ക്ക് പുറമെ കേരളത്തിലെ എല്ലാസർവകശാലകളിലും കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ പ്രധാനമായും നടന്ന നിയമങ്ങളിൽ എത്ര ബന്ധു നിയമനങ്ങൾ, അവ ഏതൊക്കെ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽസമഗ്രമായി അന്വേഷണംനടത്തുമെന്നാണ് ഗവർണർവ്യക്തമാക്കിയത്. നിയമനങ്ങളുമായി ബന്ധപ്പെട്ട ചില പരാതികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒപ്പം തന്നെ കണ്ണൂർ സർവകലാശാല വൈസ് ചാൻസ്ലർ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരേയും അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചു. കണ്ണൂർ വൈസ് ചാൻസ്ലർ പെരുമാറുന്നത് ഭരിക്കുന്ന പാർട്ടിയുടെ കേഡർ എന്ന നിലയിലാണ്. അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ച രീതിയിലല്ല പ്രവർത്തനം. പ്രിയ വർഗീസിന് അസോ.പ്രൊഫസറാകാനുള്ള യോഗ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയംകേരളത്തിലെ എഡ്യുക്കേഷൻ സിസ്റ്റം മികച്ചതാണെന്ന് പറഞ്ഞ അദ്ദേഹം,കേരളത്തിലെ മികച്ച വിദ്യാർഥികളൊക്കെ കേരളത്തിന് പുറത്ത് പഠിക്കാനാണ് താത്പര്യപ്പെടുന്നതെന്നും പറഞ്ഞു. ഇതിന് കാരണം കേരളത്തിലെ സർവകലാശാലകളിലെ രാഷ്ട്രീയ ഗൂഢാലോചനകളാണെന്നും ഇതൊരിക്കലും താൻ അനുവദിക്കില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…