തിരുവനന്തപുരം: തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിനു മുന്നിലെ തുളസിത്തറ തകര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മഹാകവി കുമാരനാശാന്റെ ചെറുമകന്‍ അറസ്റ്റിൽ. തോന്നയ്ക്കല്‍ സുധാകരവിലാസത്തില്‍ അരുണ്‍കുമാറിനെ മംഗലപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മഹാകവി താമസിച്ചിരുന്ന ഒറ്റച്ചാവടി വീടിനു മുന്നില്‍ സ്ഥാപിച്ചിരുന്ന തുളസിത്തറ ഇയാൾ തകർത്തെന്നാണ് പരാതി. തുളസിത്തറ വലിയ ചുറ്റിക കൊണ്ട് അടിച്ചു തകര്‍ക്കുകയായിരുന്നു. ഇതിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അതിര്‍ത്തിയിൽ സ്ഥാപിച്ചിരുന്ന മുള്ളുവേലി മണ്ണുമാന്തി കൊണ്ടു തകര്‍ക്കാന്‍ ശ്രമിച്ചതായും സ്മാരകം അധികൃതര്‍ പറയുന്നു. മുന്‍പും തുളസിത്തറ തകര്‍ക്കാന്‍ അരുണ്‍കുമാര്‍ ശ്രമിച്ചിരുന്നുവത്രേ.
സ്ഥലം കൈമാറുമ്പോള്‍ തുളസിത്തറ ഉണ്ടായിരുന്നില്ലെന്നും വികസനത്തിന്റെ പേരില്‍ സ്ഥാപിച്ചിട്ടുള്ള ശില്‍പങ്ങളടക്കം മാറ്റണമെന്നുമാണ് അരുണ്‍കുമാറിന്റെ ആവശ്യപ്പെടുന്നതെന്നും പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തത്.
2027 ലെ ബജറ്റ് ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ് ഏകദേശം €8.65 ബില്യണാണ്.…
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…
അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…
കാനഡയിൽ പിആർ ലഭിച്ച 28 വയസ്സുള്ള കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…