ന്യൂദല്‍ഹി: മദ്യപിക്കുന്നത് കോവിഡ്-19 വൈറസ് ബാധിക്കാതിരിക്കാന്‍ നല്ലതാണെന്നുള്ള പ്രചരണമാണ് വാട്‌സ്ആപിലും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും നടക്കുന്നത്. എന്നാല്‍ ഈ പ്രചരണത്തില്‍ വാസ്തവമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ആല്‍കഹോള്‍, ക്ലോറിന്‍ എന്നിവ ദേഹത്ത് സ്‌പ്രേ ചെയ്യുന്നത് കൊണ്ട് ശരീരത്തിനുള്ളില്‍ കയറിപ്പറ്റിയിട്ടുള്ള വൈറസിനെ നശിപ്പിക്കാന്‍ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ വസ്ത്രത്തെയും കണ്ണ്, വായ തുടങ്ങിയ അവയവങ്ങളെയും ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും സംഘടന പറയുന്നു.
ഏതെങ്കിലും പ്രതലത്തെ അണുവിമുക്തമാക്കുന്നതിന് ആല്‍കഹോളും ക്ലോറിനും ഉപയോഗപ്രദമാണ്. പക്ഷെ അവ വിദഗ്ദരുടെ നിര്‍ദേശപ്രകാരമായിരിക്കണം ഉപയോഗിക്കേണ്ടത്. ആല്‍കഹോള്‍ അടങ്ങിയിട്ടുള്ള അണുനാശിനികള്‍ കൈകളില്‍ പുരട്ടുക, സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക എന്നിവയാണ് വൈറസിനെ പ്രതിരോധിക്കുന്നതിന് പ്രധാനമായും ചെയ്യേണ്ടതെന്നും സംഘടന നിര്‍ദേശിക്കുന്നു.
ചുടുവെള്ളത്തില്‍ കുളിക്കുന്നത് രോഗത്തെ പ്രതിരോധിക്കാനുതകില്ല. ചൈനയില്‍ നിന്നോ വൈറസ് ബാധയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നോ വരുന്ന സാധങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് രോഗം വരില്ലെന്നും സംഘടന വ്യക്തമാക്കി.
2027 ലെ ബജറ്റ് ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ് ഏകദേശം €8.65 ബില്യണാണ്.…
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…
അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…
കാനഡയിൽ പിആർ ലഭിച്ച 28 വയസ്സുള്ള കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…