കുറവിലങ്ങാട്: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും കേന്ദ്ര സർക്കാരിന്റെ എ ഡി ഐ പി പദ്ധതിയിലൂടെ തോമസ് ചാഴികാടൻ എം പി ലഭ്യമാക്കിയ സൗജന്യ സഹായ ഉപകരണങ്ങളുടെ ഉഴവൂർ ബ്ലോക്കിലെ വിതരണം തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോൺ പുതിയിടത്തുചാലിൽ അധ്യക്ഷത വഹിച്ചു. അഡ്വ മോൻസ് ജോസഫ് എം. എൽ .എ. മുഖ്യപ്രഭാഷണം നടത്തി. ഉഴവൂർ ബ്ലോക്കിലെ കുറവിലങ്ങാട്, കടപ്ലാമറ്റം, വെളിയന്നൂർ, മരങ്ങാട്ടുപിള്ളി, മാഞ്ഞൂർ, കാണക്കാരി, ഉഴവൂർ, രാമപുരം എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി മുഖ്യാതിഥി ആയി യോഗത്തിൽ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം പി. എം. മാത്യു, പഞ്ചായത്തു പ്രസിഡന്റുമാരായ മിനി മത്തായി, ജോയ് കല്ലുപുര, സണ്ണി പുതിയിടം, കോമളവല്ലി രവീന്ദ്രൻ, ജോണീസ് പി. സ്റ്റീഫൻ, ബിൻസി സിറിയക്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് ചെയർമാൻമാരായ അംഗങ്ങളായ പി സി കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, ജോൺസൻ പുളിക്കീൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജു ജോൺ ചിറ്റേത്ത്,സ്മിത അലക്സ്, ജീന സിറിയക്, സിൻസി മാത്യു, ആശാമോൾ ജോബി, ആൻസി മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷാജി ജേക്കബ്, സി.ഡി. പി.ഓ.ഡോ. റ്റിൻസി രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…