കിളിമാനൂര്‍: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ചരക്കു വാഹനങ്ങളില്‍ കയറ്റി ആളുകളെ സംസ്ഥാന അതിര്‍ത്തി കടത്തുന്ന സംഭവങ്ങള്‍ ഏറുന്നു.
ഇത്തരത്തില്‍ അതിര്‍ത്തി കടക്കുവാന്‍ ശ്രമിച്ച യാത്രക്കാര്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പോലീസ് നടത്തിയ പരിശോധനയില്‍ അറസ്റ്റിലായി. സംസ്ഥാന പാതയില്‍ ജില്ലാ അതിര്‍ത്തിയായ തട്ടത്തുമല വാഴോട്ട് താല്‍ക്കാലിക ചെക്‌പോസ്റ്റില്‍ നടന്ന വാഹന പരിശോധനകളിലാണ് ഇന്നലെ മൂന്ന് യാത്രക്കാര്‍ അറസ്റ്റിലായത്.
ദമ്പതികളും ഡ്രൈവറുമടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് നാലാഞ്ചിറയിലെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
തമിഴ്‌നാട് വില്ലിപുറം ജില്ല മാരിയപ്പന്‍കോവില്‍ സ്ട്രീറ്റ് സ്വദേശികളായ മുത്തുകൃഷ്ണന്‍(30), ഈശ്വരി(26), ഡ്രൈവര്‍ എസ്.വടിവേലു(29) എന്നിവരാണ് പിടിയിലായത്.
ഈശ്വരിയെ ഡ്രൈവര്‍ ലോറി ക്യാബിനുള്ളില്‍ പായയില്‍ പൊതിഞ്ഞാണ് കടത്താന്‍ ശ്രമിച്ചത്. പൊള്ളാച്ചിയില്‍ നിന്ന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സാധനങ്ങള്‍ ഇറക്കിയ ശേഷം തമിഴ്‌നാട്ടിലേക്ക് മടങ്ങവേ തൃശൂരില്‍ നിന്നാണ് ദമ്പതികള്‍ ലോറിയില്‍ കയറിയത്. ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇതിന് മുന്‍പുള്ള ദിവസങ്ങളില്‍ നടന്ന പരിശോധനയിലും തമിഴ്‌നാട് സ്വദേശികളായ ക്രിസ്തുദാസ്(54), ജസ്റ്റിന്‍(32), റാഫി(43) എന്നിവരെ അറസ്റ്റ് ചെയ്ത് ക്വാറന്റീന് അയച്ചിരുന്നു. പന്തളത്തു നിന്നു മാര്‍ത്താണ്ഡത്തിനു പോയ പിക്കപ് വാഹനത്തിലാണ് ഇവര്‍ സംസ്ഥാനം കടക്കുവാന്‍ ശ്രമിച്ചത്.
ഒരാഴ്ച മുന്‍പ് കര്‍ണാടകയില്‍ നിന്നും കാറില്‍ വരികയായിരുന്ന അച്ഛനേയും മകനേയും പിടികൂടി ക്വാറന്റീനില്‍ അയച്ചിരുന്നു.
രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ ആരംഭിക്കുകയും ചിലപ്പോള്‍ ലോക്ക് ഡൗണ്‍ നീണ്ടേക്കാമെന്ന ആശങ്കയുമാണ് ചരക്കു വാഹനങ്ങളില്‍ കയറി സംസ്ഥാനം കടക്കുവാനുള്ള യാത്രക്കാരുടെ സാഹസത്തിന് കാരണം.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…