മാഡ്രിഡ്: സ്‌പെയിനില്‍ കൊവിഡ് 19 ബാധിച്ച 107 കാരിയായ സ്ത്രീയ്ക്ക് രോഗം ഭേദമായി. ലാ ലിന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അന ഡെല്‍ വാലെ എന്ന വൃദ്ധയാണ് കൊവിഡിനെ തോല്‍പ്പിച്ചത്.
1918 ല്‍ സ്‌പെയിനില്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂവില്‍ നിന്നും കുട്ടിയായ അന ഡെല്‍ അതിജീവിച്ചിരുന്നു. 1918 മുതല്‍ 1920 വരെ 36 മാസങ്ങളിലാണ് സ്പാനിഷ് ഫ്‌ളൂ ദുരിതം വിതച്ചിരുന്നത്.
അന്നത്തെ ലോകജനസംഖ്യയിലെ മൂന്നിലൊന്ന് ശതമാനം ജനങ്ങളേയും രോഗം ബാധിച്ചിരുന്നു. 102 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച മറ്റെരാു മഹാമാരിയില്‍ നിന്നും അന അതിജീവിച്ചിരിക്കുകയാണ്.
1913 ലാണ് അനയുടെ ജനനം. അനയുടെ നിലവിലെ ആരോഗ്യസ്ഥിതി ശുഭകരമാണെന്നും എന്നാല്‍ അതീവജാഗ്രത പാലിക്കേണ്ട സമയമാണെന്നും ഡോക്ടര്‍ പറയുന്നു.
സ്‌പെയിനില്‍ കൊവിഡ് 19 ബാധിച്ച് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അന. കഴിഞ്ഞ ദിവസങ്ങളില്‍ 101 വയസ് പ്രായമായ രണ്ട് പേരും രോഗത്തില്‍ നിന്ന് മുക്തി നേടിയിരുന്നു.
സ്‌പെയിനില്‍ 219764 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 22524 പേര്‍ രോഗം ബാധിച്ച് മരിച്ചു.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…