തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന തിരുവനന്തപുരത്തെ ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് കൊടിയേറും.
ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഈ പൊങ്കാല മഹോത്സവം. രാവിലെ 9:30 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ഉത്സവത്തിന്‍റെ ചടങ്ങുകള്‍ക്ക് തുടക്കമായി.
ചിലപ്പതികാരത്തിലെ കണ്ണകി ചരിതം പാടിയാണ് ദേവിയെ കുടിയിരുത്തിയത്. ഇതോടെ ഇന്നുമുതല്‍ ഒന്‍പതുദിവസം തലസ്ഥാന നഗരം ഉത്സവലഹരിയിലായിരിക്കും.
ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 9 ന് ആണ്. ഉത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേകം വൈദ്യുതീകരണവും കെഎസ്ഇബി നടത്തി കഴിഞ്ഞു.കൂടാതെ ഉത്സവനാളുകളിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് വൈകുന്നേരം മുതല്‍ കലാപരിപാടികള്‍ക്ക് തുടക്കമാകും. വൈകുന്നേരം 6:30ന് ചലച്ചിത്ര താരം അനു സിത്താര കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആറ്റുകാല്‍ അംബാ പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും.
തിരുവനന്തപുരത്തെ ആബാലവൃദ്ധം ജനങ്ങൾ ആറ്റുകാലമ്മയുടെ ഉത്സവത്തെ വരവേൽക്കാൻ കൈമെയ് മറന്ന് ഒരുങ്ങിക്കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്‍റെ പ്ലാസ്റ്റിക് നിരോധനത്തിന്‍റെ ഭാഗമായി ഹരിതചട്ടം കൂടുതല്‍ കര്‍ശനമാക്കിയായിരിക്കും ഇത്തവണ പൊങ്കാല നടത്തുകയെന്ന്‍ റിപ്പോര്‍ട്ട് ഉണ്ട്.
പൊങ്കാല അര്‍പ്പിക്കുന്നവരും ഭക്ഷണം വിതരണം ചെയ്യുന്നവരും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് തീരുമാനം. ഉത്സവ കലാപരിപാടികളുടെ ഭാഗമായി അംബ, അംബിക, അംബാലിക വേദികളിലായി കലാപരിപാടികള്‍ അരങ്ങേറും.
ശേഷം മാര്‍ച്ച് 10 ന് രാത്രി കുരുതി തര്‍പ്പണത്തോടെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് സമാപനം കുറിക്കും
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…