Categories: Kerala

കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ആയിഷക്കുട്ടി അന്തരിച്ചു

മലപ്പുറം: കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചങ്ങരംകുളം നന്നംമുക്ക് കെ.ആയിഷക്കുട്ടി(91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം നാലിന് നന്നംമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

1979-84 കാലഘട്ടത്തിലാണ് നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റായി ആയിഷക്കുട്ടി ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. 1984 മുതല്‍ തുടര്‍ച്ചയായ ഏഴുവര്‍ഷം കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗമായി. 1995-2000 കാലഘട്ടത്തില്‍ വീണ്ടും നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തു.

ഉപ്പുങ്ങല്‍ പുന്നയൂര്‍ക്കുളം എഎംഎല്‍പി സ്‌കൂള്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ്: പരേതനായ കറുത്താലില്‍ മുഹമ്മദ്. മക്കള്‍: ലൈല, ജമീല. മരുമക്കള്‍: ഹംസ, പരേതനായ മൊയ്തുട്ടി.

Newsdesk

Recent Posts

ഇന്ധനവില വീണ്ടും ഉയരുന്നു; എക്സൈസ് തീരുവ വർധന നീട്ടിവയ്ക്കണമെന്ന് ആവശ്യം

അയർലണ്ടിൽ ഇന്ധനവില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ, ഇന്ധനത്തിന്റെ എക്സൈസ് തീരുവയിലെ താൽക്കാലിക ഇളവുകൾ പിൻവലിക്കാനുള്ള സർക്കാർ നീക്കം നീട്ടിവയ്ക്കണമെന്ന് പ്രതിപക്ഷ…

14 hours ago

ഡോണിബ്രൂക്കിൽ ഡബ്ലിൻ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ഡബ്ലിൻ നഗരത്തിന്റെ തെക്കൻ ഭാഗമായ ഡോണിബ്രൂക്കിൽ ഡബ്ലിൻ ബസിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ ഉണ്ടായ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ…

16 hours ago

ഡബ്ലിനിൽ ദിവ്യകാരുണ്യ-മറിയൻ പ്രദക്ഷിണം ഓഗസ്റ്റ് 16ന്

ഡബ്ലിൻ നഗരമധ്യത്തിൽ നടക്കുന്ന മൂന്നാം വാർഷിക ദിവ്യകാരുണ്യ-മറിയൻ പ്രദക്ഷിണം ഓഗസ്റ്റ് 16 ഞായറാഴ്ച നടക്കും. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോഹണ തിരുനാളിനോടനുബന്ധിച്ചാണ്…

18 hours ago

കൊളംബിയ ഭൂചലനം; മരണസംഖ്യ 111 ആയി

ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി. ദുരന്തത്തിൽ ഇതുവരെ 87 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ…

1 day ago

അയർലണ്ടിൽ കുടിയേറ്റ വിരുദ്ധ വികാരം മുതലെടുത്ത് ന്യൂ IRA അക്രമനീക്കത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്

കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്ന് പുറത്താക്കുക ലക്ഷ്യമിട്ട് ന്യൂ IRA അക്രമപ്രചാരണത്തിന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ്, ഐറിഷ് സുരക്ഷാ വിഭാഗങ്ങൾക്ക് ആശങ്ക. അയർലണ്ട്–വടക്കൻ…

2 days ago

ഐറിഷ് പാസ്‌പോർട്ട് റിന്യൂവൽ റിമൈൻഡർ സേവനം 2027 മുതൽ

ഐറിഷ് പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഓർമ്മിപ്പിക്കുന്ന പുതിയ സംവിധാനം 2027 മുതൽ നിലവിൽ വരും. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും…

2 days ago