Categories: Kerala

കേരള കോണ്‍ഗ്രസ് ബി ഇടതുമുന്നണി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്നുവെന്ന വാര്‍ത്തക്കെതിരെ പാര്‍ട്ടി

കൊച്ചി: കേരള കോണ്‍ഗ്രസ് ബി ഇടതുമുന്നണി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്നുവെന്ന വാര്‍ത്തക്കെതിരെ പാര്‍ട്ടി. ഇത്തരമൊരു വാര്‍ത്ത തെറ്റാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ളയും മകനും എം.എല്‍.എയുമായ ഗണേഷ് കുമാറും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചില ഓണ്‍ലൈന്‍ പത്രങ്ങളും ചില മാധ്യങ്ങളുമാണ് ഇത്തരമൊരു വ്യാജവാര്‍ത്ത നല്‍കിയതെന്നും എല്‍.ഡി.എഫില്‍ അന്തസായാണ് തങ്ങള്‍ കഴിയുന്നതെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

ഞങ്ങളോട് അവര്‍ നന്നായി തന്നെയാണ് പെരുമാറുന്നത്. ഐക്യജനാധിപത്യ മുന്നണിയും കോണ്‍ഗ്രസും അഴിമതിയുടെ ചെളിക്കുണ്ടിലായിരുന്നു. എന്നാല്‍ ഇടതുമുന്നണിക്കെതിരെ ഒരു അഴിമതിയും ഉന്നയിക്കാനായിട്ടില്ല.

50000 രൂപയുടെ ആരോപണത്തില്‍ തുടങ്ങി ഇപ്പോള്‍ 50 പൈസയുടെ അഴിമതി ആരോപണത്തിലാണ് പ്രതിപക്ഷം നില്‍ക്കുന്നത്. അത് ബിവറേജിന് കിട്ടുന്ന പണമാണെന്ന് വന്നപ്പോള്‍ പിന്നെ അതിലും ഒന്നും പറയാനില്ല.

ഈ ഭരണത്തില്‍ അഴിമതിയില്ല. വികസനം ഉണ്ട്. എത്ര പണം ഇല്ലെങ്കിലും കടമെടുത്താണെങ്കിലും വികസനം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടതുമുന്നണി വിടുന്നെന്ന ആലോചന പോലും ഞങ്ങളില്‍ ഉണ്ടാവില്ല. അങ്ങനെ ഒരു ആലോചന ഉണ്ടെങ്കില്‍ അത് അറിയേണ്ടത് ഞാനാണ്. ഞാന്‍ അറിഞ്ഞിട്ടില്ല- ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

പാര്‍ട്ടി യു.ഡി.എഫ് വിടുന്നതിന് മുന്‍പ് താനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പോന്നതെന്നും ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ രാത്രിയില്‍ പോയി കണ്ട് രാജികൊടുത്ത ആളാണ് താനെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഇത്തരമൊരു വാര്‍ത്തയ്ക്ക് പിറകില്‍ കേരള കോണ്‍ഗ്രസ് ബിയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ്. ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം ഉപേക്ഷിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ രാത്രിയില്‍ പോയി കണ്ട് രാജികൊടുത്ത ആളാണ് ഞാന്‍. സ്വന്തം കൈപ്പടയില്‍ എഴുതിയ രാജി അദ്ദേഹത്തിന് കൈയില്‍ കൊടുത്തപ്പോള്‍ വാങ്ങാതിരുന്നിട്ട് മടിയില്‍ വെച്ച് കൊടുത്താണ് ഞാന്‍ ഇറങ്ങിയത്.

മന്ത്രിസ്ഥാനത്തില്‍ കൊതിയില്ല. ഇന്ന് വരെ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഇടതുമുന്നണിയില്‍ ഉന്നയിച്ചിട്ടില്ല. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ അച്ഛനെ കാണാന്‍ കഴിഞ്ഞ ദിവസം എം.കെ മുനീര്‍ വന്നിരുന്നു. സൗഹൃദസംഭാഷണമാണ് അദ്ദേഹം നടത്തിയത്.

വേറെ ആരും ഞങ്ങളെ കാണാന്‍ വന്നിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുമ്പോള്‍ കുറച്ച് ജനപ്രതിനിധികള്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടാകരുത് എന്നതുകൊണ്ട് ഇടതുമുന്നണിയില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്.

രാവിലെ എഴുന്നേറ്റ് ആരോപണം ഉന്നയിക്കാന്‍ വേണ്ടി ആരോപണം ഉന്നയിക്കുകയാണ്. അധികാര മോഹമുള്ള ആളല്ല ഞാന്‍. ജനങ്ങള്‍ തിരഞ്ഞെടുത്തതുകൊണ്ട് എം.എല്‍.എയായി അസംബ്ലിയില്‍ പോയത്. ഇല്ലാത്ത അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് പറയരുത്. ഏത് നേതാവിനോടാണ് ഞങ്ങള്‍ സംസാരിച്ചതെന്ന് വാര്‍ത്തയില്‍ പറയട്ടേയെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.


Newsdesk

Recent Posts

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

14 mins ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

17 hours ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

20 hours ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

21 hours ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

1 day ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

2 days ago