കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കേര്‍പ്പെടുത്തിയ മീഡിയ വണ്ണും വീണ്ടും ലഭ്യമായി തുടങ്ങി. മീഡിയാ വണ്‍ യൂട്യൂബ് ലൈവ് സ്ട്രീമിങ്ങും പുനരാരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് നേരത്തേ എടുത്തു മാറ്റിയിരുന്നു.
സണ്‍ ഡയറക്ട് , ഏഷ്യാനെറ്റ് ഡിജിറ്റല്‍, കേരളവിഷന്‍ തുടങ്ങിയവയില്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ലഭ്യമാണ്. ഏഷ്യാനെറ്റിന്റെ യൂട്യബ് ലൈവ് സ്ട്രീമിങ്ങും പുനരാരംഭിച്ചു. രാത്രി 2 മണിയോടെയാണ് ഏഷ്യാനെറ്റ് ന്യൂസിന് സംപ്രേക്ഷണം പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസും, മീഡിയ വണ്ണിനും വെള്ളിയാഴ്ച്ചയാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 48 മണിക്കൂര്‍ നേരത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ ദല്‍ഹി റിപ്പോര്‍ട്ടര്‍ പി.ആര്‍ സുനില്‍ നടത്തിയ റിപ്പോര്‍ട്ടിനെക്കുറിച്ചാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ നോട്ടീസില്‍ പരാമര്‍ശിക്കുന്നത്.
മീഡിയ വണ്ണിന്റെ ദല്‍ഹി കരസ്‌പോണ്‍ണ്ടന്റ് ആയ ഹസ്‌നുല്‍ ബന്ന ടെലിഫോണ്‍ വഴി കലാപം റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ചും നോട്ടീസില്‍ പറയുന്നുണ്ട്.
നോട്ടീസിലെ മറ്റ് ആരോപണങ്ങള്‍ ഇങ്ങനെ
1. ആയുധധാരികളായ ആക്രമി സംഘം ആളുകളെ മതം ചോദിച്ചതിന് ശേഷം ആക്രമിക്കുകയാണെന്നും കടകളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
2. ദല്‍ഹി പൊലീസ് നിശബ്ദരായ കാഴ്ചക്കാരാണെന്ന് വിമര്‍ശിച്ചു.
3. മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടതിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് അഗ്‌നിശമന സേന സ്ഥലത്തെത്തിയത് എന്ന് റിപ്പോര്‍ട്ട് ചെയ്തു.
4.ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലെ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
5. കലാപം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടില്ല.
6. 1984ന് ശേഷം ദല്‍ഹി കണ്ട ഏറ്റവും വലിയ കലാപമെന്ന് വിശേഷിപ്പിച്ചു
7. ഒരു പ്രത്യേക സമുദായത്തോട് ചേര്‍ന്ന് നിന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കി
8. കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്സ് 1994 റൂള്‍സ് പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചില്ല.
9. നിയമത്തിലെ 6(1) (സി) , 6(1) (ഇ) വകുപ്പുകള്‍ ലംഘിച്ചു.
10. ആക്രമണസമയത്ത് വാര്‍ത്താ സംപ്രേഷണത്തിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു
രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…
റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…