പാലക്കാട്: പാലക്കാട് നഗരത്തില്‍ വന്‍ തീപിടുത്തം. ഉച്ചയോടെ സ്റ്റേഡിയം ബസ് സ്റ്റാന്‍റ് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലാണ് തീപിടുത്തം ഉണ്ടായത്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഓപ്പണ്‍ ഗ്രില്‍ എന്ന റെസ്റ്റോറന്റ് പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായ ഹോട്ടലിന് അടുത്തുള്ള മറ്റൊരു ഹോട്ടലിലേക്കും തീ പടർന്നു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഹോട്ടലിന്‍റെ അടുക്കള ഭാഗത്ത് നിന്നാണ് തീ കത്തിപടർന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…