ന്യൂദല്‍ഹി: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ നിധി വിതരണത്തില്‍ കേരളത്തോട് വിവേചനം. കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലായിരുന്നിട്ടും കേരളത്തിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറവ് തുകയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
കൊവിഡ് ബാധിതരുടെ എണ്ണം കുറവുള്ള ഉത്തര്‍പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തെക്കാള്‍ കൂടുതല്‍ തുക അനുവദിച്ചപ്പോള്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് അനുവദിച്ചത് 157 കോടി രൂപമാത്രം.
11092 കോടിരൂപയാണ് കഴിഞ്ഞ ദിവസം കേന്ദ്രം വിവിധ സംസ്ഥാനങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. ഇതില്‍ മഹാരാഷ്ട്രക്ക് 1611 കോടി രൂപയാണ് നല്‍കിയത്.
അതേസമയം ഉത്തര്‍ പ്രദേശിന് 966 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഒഡീഷ രാജസ്ഥാന്‍ മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് 800 കോടിയിലധികം രൂപയും അനുവദിച്ചിട്ടുണ്ട്.
അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശിനും കര്‍ണാടകയ്ക്കും തമിഴ്‌നാടിനും 500 കോടിയിലധികവും അനുവദിച്ചിട്ടുണ്ട്.
കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് സംസ്ഥാന മുഖ്യമന്ത്രിമാരൊക്കെ തന്നെ പ്രധാനമന്ത്രിയോട് സഹായം ആവശ്യപ്പെട്ടത്. സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപ തന്നെ നല്‍കണമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
15ാം ധനകാര്യ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. ആദ്യ ഗഡുവാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…
ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…