കോഴിക്കോട്: നാലാം ക്ലാസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന് വിവിധ വകുപ്പുകളില്‍ കോഴിക്കോട് പോക്‌സോ കോടതി ജഡ്ജി സി.ആര്‍ ദിനേഷ് ശിക്ഷ വിധിച്ചു. 67 കൊല്ലം തടവും അരലക്ഷം രൂപ പിഴയും ആണ് ശിക്ഷ. എളമരം ചെറുപായൂര്‍ സ്വദേശി വളപ്പില്‍ അബ്ദുറസാക്കാണ് നാലാം ക്ലാസുകാരനെ പീഡിപ്പിച്ചത്.
2017 ലായിരുന്നു അധ്യാപകന്‍ തന്നെ പല തവണ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയതിനെ തുടർന്ന് അധ്യാപകനെതിരെ മേപ്പയ്യൂര്‍ പൊലീസ് കേസെടുത്തത്. കേസില്‍ 17 സാക്ഷികളെയാണ് വിസ്തരിച്ചത്.
വിവിധ വകുപ്പുകളില്‍ 67 കൊല്ലം തടവുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ശിക്ഷയുള്ള വകുപ്പ് പ്രകാരം ഒന്നിച്ച് 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. സുനില്‍കുമാര്‍ ആണ് ഹാജരായത്. പിഴ തുകയുടെ പകുതി ഇരക്ക് നല്കണമെന്നാണ് കോടതി വിധിയിൽ പറയുന്നത്.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…