Gulf

ടാക്സി വിളിച്ച് മൂന്ന് മിനിട്ടിനുള്ളിൽ എത്തിയില്ലെങ്കിൽ യാത്രക്കാരന് 60,000 രൂപ സമ്മാനം

സേനവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ‘3 മിനിറ്റ് അറൈവൽ ടൈം’ എന്ന പുതിയ ക്യാമ്പെയിൻ പ്രഖ്യാപിച്ച് ദുബായ് ആസ്ഥാനമായുള്ള ഹല ടാക്സി. ടാക്സി വിളിച്ച്‌ ആ വണ്ടി മൂന്ന് മിനിട്ടിനുള്ളിൽ എത്തിയില്ലെങ്കിൽ നിങ്ങൾക്ക് 3,000 ദിർഹം(60,000 രൂപയോളം) സമ്മാനം ലഭിക്കും.

ഈ ക്യാമ്പയിനിൽ പങ്കെടുക്കുന്നതിനായി നിങ്ങൾ ഹല ടാക്സിയുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ഇതിലൂടെ വേണം നിങ്ങൾ ടാക്സി ബുക്ക് ചെയ്യേണ്ടത്. ആപ്പിൽ ബുക്ക് ചെയ്താൽ ഉടനെ പ്രദേശത്തെ എല്ലാം ഡ്രൈവർമാർക്കും ആ സന്ദേശം എത്തുകയും, പിക്ക് അപ്പ് ലൊക്കേഷന് ഏറ്റവും അടുത്തുള്ള ഡ്രൈവർ മൂന്ന് മിനിട്ടിനുള്ളിൽ സ്ഥലത്തെത്തുകായും ചെയ്യും.

അഥവാ മൂന്ന് മിനിട്ടിനുള്ളിൽ വാഹനം പിക് അപ് ലൊക്കേഷനിൽ എത്തിയില്ലെങ്കിൽ 3,000 ദിർഹം കരീം ക്രെഡിറ്റ് ലഭിക്കുന്ന നറുക്കെടുപ്പിലേക്ക് യാത്രക്കാരന് എൻട്രി ലഭിക്കും. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരു വിജയിയെ പ്രഖ്യാപിക്കും.

Newsdesk

Recent Posts

യൂറോപ്പിൽ Revolutന് നിയന്ത്രണം കടുപ്പിച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്

യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…

6 hours ago

ഹാജർ കുറവ്: വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 അനുമതി റദ്ദാക്കി; അയർലണ്ട് വിടാൻ നിർദേശം

യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…

8 hours ago

കേരളത്തിൽ നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചു; പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവ്

ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്.  അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…

9 hours ago

ഒമാൻ തീരത്ത് കപ്പലിന് നേരയുണ്ടായ അമേരിക്കൻ ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർക്ക് കൊല്ലപ്പെട്ടു

മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…

9 hours ago

ഫിഫ ലോകകപ്പ് ‘കിക്കോഫ്’: 16 വേദികൾ, 1248 താരങ്ങൾ, 4 പുതിയ രാജ്യങ്ങൾ

രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…

10 hours ago

കേരളത്തിൽ വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിയിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…

1 day ago