Categories: KeralaTop Stories

കൊച്ചി–മംഗളൂരു ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതി 30ന്‌ നാടിന്‌ സമർപ്പിച്ചേക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചി–മംഗളൂരു ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതി 30ന്‌ നാടിന്‌ സമർപ്പിച്ചേക്കും. ‌ നിലവിൽ കളമശേരി, ‌തൃക്കാക്കര മുനിസിപ്പാലിറ്റികളിൽ മാത്രം വീടുകളില്‍  പൈപ്പ്‌ഡ്‌ നാച്ചുറൽ ഗ്യാസ്‌ (പിഎൻജി) എത്തിക്കുന്ന പദ്ധതി കമീഷനിംഗ് കഴിഞ്ഞാല്‍  കൂടുതൽ ജില്ലകളിലേക്ക്  എത്തും‌. തൃശൂരിൽ ഈ മാസം അവസാനത്തോടെ വാഹനങ്ങൾക്കുള്ള കംപ്രസ്‌ഡ്‌ നാച്ചുറൽ ഗ്യാസ്‌ (സിഎൻജി) ലഭ്യമാക്കും.

ആഗസ്‌തിൽ ഇന്ത്യൻ ഓയിലിന്റെ അഞ്ച്‌‌ പമ്പുകളിലും എച്ച്‌പിസിഎലിന്റെ ഒരു പമ്പിലും സിഎൻജി ലഭിക്കും. തൃശൂർ ജില്ലയിൽ പാചക ഇന്ധനം ആദ്യം എത്തിക്കുക കുന്നംകുളം മുനിസിപ്പാലിറ്റിയിലാണ്‌. തുടർന്ന്‌ തൃശൂർ കോർപറേഷൻ പരിധിയിലും ലഭ്യമാക്കും. പാലക്കാട്‌, കോഴിക്കോട്‌, മലപ്പുറം, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കും. പിഎൻജി‌ വീടുകളുടെ അടുക്കളകളിലും സ്ഥാപനങ്ങളിലും സിഎൻജി പമ്പുകളിലും ലഭ്യമാക്കുന്നതാണ്‌ സിറ്റി ഗ്യാസ് പദ്ധതി. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനി‌ക്കാണ്‌ പദ്ധതിയുടെ ചുമതല.

കൊച്ചി കോർപറേഷൻ പരിധിയിലും ആലുവ, മരട്‌, ‌തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിലുമാണ്‌ എറണാകുളം ജില്ലയിൽ ആദ്യഘട്ടത്തിൽ സിറ്റിഗ്യാസ്‌ പദ്ധതി നടപ്പാക്കുക. നിലവിൽ കളമശേരിയിലെ ആറു വാർഡുകളിലും തൃക്കാക്കരയിലെ ആറു വാർഡുകളിലുമായി 2300 വീടുകളിൽ പിഎൻജി വിതരണം ചെയ്യുന്നുണ്ട്‌. രണ്ടുമാസം കൂടുമ്പോൾ 300–-350 രൂപ നിരക്കിലാണ്‌ പാചക ഇന്ധനം ലഭിക്കുന്നത്‌. കളമശേരിയിൽ നാലു വർഷമായും തൃക്കാക്കരയിൽ രണ്ടു വർഷമായും വിതരണം നടക്കുന്നുണ്ട്‌.  കൊച്ചി കോർപറേഷന്റെ അനുമതി ലഭിച്ചാൽ നഗരത്തിൽ പാചക ഇന്ധന വിതരണം ആരംഭിക്കുമെന്ന്‌ അധികൃതർ അറിയിച്ചു.

പിഎൻജി താരതമ്യേന സുരക്ഷിതവും ചെലവ്‌ കുറഞ്ഞതുമാണ് എന്നതാണ് പ്രധാന ആകർഷണം. എറണാകുളത്ത്‌ എട്ട്‌ സിഎൻജി സ്‌റ്റേഷനുകളുണ്ട്‌‌. ഇന്ധനക്ഷമതയും കുറഞ്ഞ‌ പരിസ്ഥിതി മലിനീകരണവുമുള്ള സിഎൻജി ഉപയോഗത്തിലേക്ക്‌ ഏഴായിരത്തോളം വാഹനങ്ങൾ ഇതിനകം മാറിക്കഴിഞ്ഞു.ഗെയിൽ ആണ്‌ പദ്ധതി‌ക്കുള്ള പൈപ്പിടുന്നത്‌. കാസർകോട്‌‌ ജില്ലയിൽ ഒന്നരക്കിലോമീറ്റർ മാത്രമാണ്‌ പൈപ്പിടൽ ശേഷിക്കുന്നത്‌. ചന്ദ്രഗിരി പുഴയ്‌ക്ക്‌ കുറുകെ ഭൂമിക്കടിയിലൂടെ പൈപ്പുലൈൻ ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന്‌ ഗെയിൽ ജനറൽ മാനേജർ ടോമി മാത്യു പറഞ്ഞു.

Newsdesk

Recent Posts

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

49 mins ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

4 hours ago

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

16 hours ago

ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്,  വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…

17 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…

17 hours ago

ഒരു ലക്ഷത്തിലേറെ ജീവനക്കാർ സമരമുഖത്ത്; അയർലണ്ടിൽ പൊതുമേഖലാ പണിമുടക്ക് ഒക്ടോബർ 14-നും 21-നും

പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…

19 hours ago