Kerala

ഇമിഗ്രേഷന് കാത്തിരിക്കേണ്ട; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സൗകര്യങ്ങൾ എന്തെല്ലാം.?

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിദേശയാത്രികർക്ക് ഇനി ക്യൂവിൽ കാത്തുനിൽക്കാതെ വേഗത്തിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാം. വിദേശയാത്രകൾക്കിടയിലെ ഇമിഗ്രേഷൻ ക്യൂ ഒഴിവാക്കാനായി സ്ഥാപിച്ച FTI – TTP കിയോസ്‌കുകൾ വഴി ഇമിഗ്രേഷൻ നടപടികൾ നിമിഷ നേരത്തിൽ പൂർത്തിയാക്കാം. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൻ്റെ (എഫ്‌ടിഐ – ടിടിപി) ഭാഗമായി വിമാനത്താവളത്തിൻ്റെ രാജ്യാന്തര ടെർമിനലായ ‘ടി 3’ ഡിപ്പാർച്ചർ വെയ്‌റ്റിങ് ഏരിയയിൽ അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കഴിയുന്ന കിയോസ്‌കുകൾ പ്രവർത്തിക്കുന്നു.നിലവിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് പുറമെയുള്ള കിയോസ്‌കുകൾ പ്രവർത്തനം ആരംഭിച്ചത്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ഫാസ്റ്റ് ട്രാക്ക് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൽ ചേരുന്നതിലൂടെ ഇന്ത്യൻ പൗരർക്കും ‘ഓവർസീസ് സിറ്റിസൺഷിപ് ഓഫ് ഇന്ത്യ’ (ഒസിഐ) കാർഡ് ഉള്ളവർക്കും അവരുടെ യാത്രകളിൽ സ്‌മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാം. നിലവിൽ കൊച്ചിക്കുപുറമെ മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ ഈ സംവിധാനമുണ്ട്. കുടുംബത്തോടൊപ്പമുള്ള വിദേശയാത്രകൾക്ക് ഏറെ സഹായകരമാകുന്ന പദ്ധതിയിൽ യാത്രക്കാർക്ക് മൂന്നുവഴികളാണ് ഒരുക്കിയിരിക്കുന്നത്.

https://www.instagram.com/reel/DSXR-WiChrg/?igsh=MWtyNHVqYXE4Y2l6ag==

ആദ്യത്തേത് ഓൺലൈനായി അപേക്ഷിക്കാം. www.ftittp.mha.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏത് വിദേശ യാത്രക്കാരനും ഇതിൽ അംഗമാകാനാകും. അപേക്ഷാഫോമിൽ പറഞ്ഞിരിക്കുന്ന ആവശ്യമായ രേഖകൾ കൈവശമുള്ള ഏതൊരാൾക്കും ഇത് സാധ്യമാണ്. എയർപോർട്ടിലെത്തിയശേഷം അപേക്ഷിക്കാനാകുന്നതാണ് രണ്ടാമത്തെ മാർഗം. തൊട്ടടുത്തുള്ള ഫോറിനേഴ്‌സ് റീജണൽ രജിസ്ട്രേഷൻ (എഫ്ആർആർഒ) ഓഫീസുകൾവഴിയും അപേക്ഷ നൽകാനാകും. അപേക്ഷ നൽകിക്കഴിഞ്ഞാൽ വിരലടയാളവും മുഖം സ്കാൻ ചെയ്യുന്നതുൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകണം.

നൽകിയ വിവരങ്ങൾ വ്യാജമല്ലെന്ന് ഉറപ്പാക്കാനായി പരിശോധനയ്ക്ക് വിധേയമാക്കിയശേഷമായിരിക്കും പദ്ധതിയിൽ അംഗത്വം നൽകുക. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ -ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: india.ftittp-boi@mha.gov.in ഇ–മെയിൽ വിലാസത്തിൽ ബന്ധപ്പെടാം

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

1 hour ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

9 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

23 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago