തിരുവനതപുരം: പ്രത്യേക രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച സ്ഥിതിയ്ക്ക് ഈ സവിശേഷ സാഹചര്യം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ്.
നാല് ഡോക്ടര്‍മാരടങ്ങിയ സംഘമാണ് പഠനം നടത്തുക. അതേസമയം ജില്ലക്ക് പുറത്തുള്ള സമാന കേസുകള്‍കൂടി പഠനത്തില്‍ വിഷയമാകും.
ഡോക്ടര്‍മാരായ രശ്മി എം എസ്,നവീന്‍, ഗീതു മാത്യു, പാര്‍വതി എന്നിവരുടെ സംഘമാണ് ഇത് സംബന്ധിച്ച് പഠിക്കുക. ഇവരോടൊപ്പം പുഷ്പഗിരി കോളേജിലെ രണ്ട് മെഡിക്കല്‍ പി.ജി.വിദ്യാര്‍ഥികളും ഉണ്ട്.
സംസ്ഥാനത്ത് പത്തനംതിട്ടയിലാണ് ആദ്യമായി ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. മുന്‍പ് ഡല്‍ഹിയില്‍നിന്ന് എത്തിയ പന്തളം സ്വദേശിയായ വിദ്യാര്‍ഥിനിക്ക് നിരീക്ഷണ കാലയളവ് കഴിഞ്ഞ് രോഗം സ്ഥിരീകരിച്ചിരുന്നു.
കൊറോണ വൈറസ് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരില്‍ രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച മൂന്ന് കേസുകളും ഇതേ സാഹചര്യത്തിലുള്ളതാണ്.
ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഗൗരവമായി കാണേണ്ടതാണെന്ന വിലയിരുത്തലിലാണ് പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. രോഗലക്ഷണങ്ങളോടെയും അല്ലാതെയും രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യസ്ഥിതി, രോഗവ്യാപനം, ലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിന് വേണ്ടിയുള്ള കാലയളവിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയെല്ലാം പഠനവിധേയമാക്കും
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…