Categories: KeralaTop News

തേക്കടിയിൽ ഇസ്രയേല്‍ വിനോദ സഞ്ചാരികളെ കടയുടമ അപമാനിച്ച് ഇറക്കിവിട്ടു

തേക്കടി കാണാനെത്തിയ ഇസ്രയേല്‍ സ്വദേശികളായ സഞ്ചാരികളെ അപമാനിച്ച് ഇറക്കിവിട്ട് കടയുടമകള്‍. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കശ്മീര്‍ സ്വദേശികളാണ് ഇസ്രയേലുകാരെ കടയില്‍ നിന്ന് ഇറക്കി വിട്ടത്. സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ ഇസ്രയേല്‍ സ്വദേശികള്‍ ആണെന്നറിഞ്ഞതോടെ അപമാനിച്ച് ഇറക്കിവിടുകയായിരുന്നു. ഇവര്‍ കടയുടമകളോട് തര്‍ക്കുന്നതിനിടെ സമീപത്തെ മറ്റു കടയുടമകള്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. വിഷയത്തില്‍ ഇസ്രയേല്‍ സ്വദേശികള്‍ക്കൊപ്പം പ്രദേശവാസികളും നിലകൊണ്ടു. ഇതോടെ കടയുടമകള്‍ പ്രതിഷേധം പിന്‍വലിക്കുകയും ഇസ്രയേല്‍ സഞ്ചാരികളോട് ഇവര്‍ മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. സംഭവം കേരളത്തിന് തന്നെ നാണക്കേട് ആയിട്ടുണ്ട്.

കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കാശ്മീര്‍ സ്വദേശികളുടെ കടയില്‍ നിന്നാണ് ഇസ്രയേലുകാരെ ഇറക്കിവിട്ടത്. ഈ കടയുടമകള്‍ കടയിലെത്തുന്നവരോട് രാജ്യം ചോദിക്കുന്നത് പതിവാണ്. ഇതിന്റെ പേരില്‍ മുമ്പും വിവാദങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വലിയ പ്രതിഷേധമാണ് നാട്ടുകാര്‍ കടയുടമകള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഈ കടയ്ക്ക് അടുത്തും കാശ്മീരികളുടെ മറ്റ് കടയുണ്ട്. അവരൊന്നും ഇസ്രയേലി ദമ്പതികള്‍ക്ക് സാധനം നല്‍കുന്നതില്‍ വിമുഖതയും കാട്ടിയില്ല. ഈ ഒരു കടമാത്രമാണ് ഈ പ്രശ്‌നത്തിന് കാരണമെന്നാണ് പ്രദേശത്തെ വ്യാപാരികളും പറയുന്നത്.

സംഭവം നടന്ന ഉടനെ ഇസ്രയേലി സ്വദേശികള്‍ തൊട്ടടുത്ത കടക്കാരനോട് കാര്യം പറഞ്ഞു. ഇതിനിടെ ഇവരെ ഇവിടെയാക്കിയ ഓട്ടോറിക്ഷാക്കാരനും എത്തി. പ്രശ്‌നം അറിഞ്ഞ് നാട്ടുകാരും തടിച്ചുക്കൂടി. ഏവരും നടത്തിയ നീക്കത്തിനൊടുവില്‍ കടക്കാര്‍ മാപ്പു പറഞ്ഞു. വീഡിയോ വൈറലായതോടെ അന്വേഷണത്തിന് പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും എത്തി. കേന്ദ്ര ഇന്റലിജന്‍സും റോയും തേക്കടയിലേക്ക് വന്നു. വ്യാപാരികളും ഇസ്രയേലികള്‍ക്കെതിരെ നിലപാട് എടുത്ത കടയ്ക്ക് എതിരായി. ഇതോടെ ആ ഷോപ്പ് അടയ്ക്കുകയും ചെയ്തു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

21 mins ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

12 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

14 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

18 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

19 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

1 day ago