Kerala

നവജാത ശിശുവിനെ ഉപേക്ഷിച്ചു : ദമ്പതിമാര്‍ പോലീസ് പിടിയില്‍

കാഞ്ഞാര്‍: നവജാത ശിശുവിനെ രഹസ്യമായി അനാഥാലയത്തില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ദമ്പതിമാര്‍ പോലീസിന്റെ പിടിയിലായി. നൊന്തു പ്രസവിച്ച കുഞ്ഞിനെ അവര്‍ പന്നിമറ്റത്തെ അനാഥാലയത്തിലാണ് ഉപക്ഷേിച്ച് കടന്നുകളഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കോട്ടയത്തെ അയര്‍കുന്നം സ്വദേശികളായ ദമ്പതിമാരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ദമ്പതിമാര്‍ തമ്മിലുള്ള കുടുംബ വഴക്കാണ് കുഞ്ഞിനെ ഉപക്ഷേിക്കാനുള്ള കാരണമായി പോലീസ് കണ്ടെത്തിയത്. പോലീസിന് ലഭ്യമായ വിവരമനുസരിച്ച് ദമ്പതിമാര്‍ തമ്മില്‍ വഴക്കാവുകയും അവര്‍ക്ക് രണ്ട് വയസുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു. ഇതിനിടെയാണ് ഭാര്യ വീണ്ടും ഗര്‍ഭണിയായത്. ഇത് പെരുവന്താനം സ്വദേശിയായ ഒരാളുടെ കുട്ടിയാണെന്ന് ഭാര്യ അയാളോട് പറഞ്ഞു. കൂട്ടത്തില്‍ അയാള്‍ മരണപ്പെട്ടുവെന്നും ഭാര്യ ഭര്‍ത്താവിനെ ധരിപ്പിച്ചു. എന്നാല്‍ ഇതെചൊല്ലിയും അവര്‍ തമ്മില്‍ വഴക്കായി. തുടര്‍ന്ന് തനിക്ക് 2 വയസ്സുള്ള കുട്ടി ഉള്ളതിനാല്‍ ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. അങ്ങിനെ പെരുവന്താനം സ്വദേശിയുടെ കുഞ്ഞ് ജനിച്ചാല്‍ ആരുമറിയാതെ അനാഥാലയത്തില്‍ ഏല്പിക്കാമെന്ന് അവര്‍ തീരുമാനിച്ചു. അതിന് ശേഷം തങ്ങള്‍ക്ക് ഒന്നിച്ചു താമസിക്കാമെന്നും അവര്‍ തമ്മില്‍ ധാരണയായി.

കഴിഞ്ഞ ഞായറാഴ്ച രാത്രിയോ ചെറുതായി ഭാര്യയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. എന്നാല്‍ പുലര്‍ച്ചയോടെ വേദന കലശലായി വര്‍ദ്ധിച്ചു. തുടര്‍ന്ന് ഭരത്താവ് വാഹനമെടുത്ത് ഭാര്യയെ തൊടുപുഴ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി ഭാര്യ പ്രസവിച്ചു. തുടര്‍ന്ന് തൊടുപുഴയില്‍ തന്നെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനമായി. അവര്‍ വാഹനം നിര്‍ത്തി തൊടുപുഴയ്ക്ക് അടുത്തുള്ള അനാഥാലയം അനേ്വഷിച്ചപ്പോള്‍ അത് പന്നിമറ്റത്താണെന്ന് വിവരം അറിഞ്ഞു. തുടര്‍ന്ന് അവര്‍ അടുത്ത കടയില്‍ നിന്നും ഒരു കത്രി വാങ്ങിച്ച് കുഞ്ഞിന്റെ പൊക്കിള്‍കൊടി അറുത്തുമാറ്റി, പന്നിമറ്റത്ത് അനാഥാലയത്തിന് മുന്‍പില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.

അവര്‍ തിരികെപോയി നെല്ലാപ്പാറയിലെത്തി വണ്ടി മുഴുവന്‍ കഴുകി രക്തക്കറകള്‍ മുഴുവന്‍ വൃത്തിയാക്കുകയും വാഹനം വാങ്ങിച്ചതുപോലെ ഉടമയ്ക്ക് കൈമാറി സ്ഥലം വിടുകയുമാണുണ്ടായത്. എന്നാല്‍ പന്നിമറ്റത്തെ സി.സി.ടി.വിയില്‍ വാഹനത്തിന്റെ നമ്പര്‍ പതിഞ്ഞിരുന്നു. അതുവച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജീപ്പ് ഉടമയെ പിടികൂടി. തുടര്‍ന്ന് ദമ്പതിമാരെ കണ്ടെത്തുകയും പോലീസ് അവരെ പിടികൂടുകയും ചെയ്തു. ഭാര്യയെ ജില്ലാആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ഭര്‍ത്താവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്.ഐ.മാരായ പി.ടി.ബിയോജി ഇസ്മായില്‍, എ.എസ്.ഐ ഉബൈസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജഹാന്‍ അശ്വതി, കെ.കെ. ബിജു ജോയി, ചനസ്, ബിജു ജോര്‍ജ്ജ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Newsdesk

Recent Posts

അന്തരിച്ച കാവൻ മലയാളി സജി സുരേന്ദ്രന്റെ പൊതുദർശനം നാളെ

ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…

14 hours ago

നോർത്ത്‌സൈഡ് ഹോം കെയറിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ പണിമുടക്കുന്നു

ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…

15 hours ago

ഫുട്ബോൾ ലോകം വടക്കേ അമേരിക്കയിലേക്ക്; ലോകകപ്പ് ടിക്കറ്റിനായി ഒഴുകിയത് 50 കോടി അപേക്ഷകൾ

ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…

15 hours ago

ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ

 ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…

16 hours ago

ഫ്ലോറിഡയിൽ മണൽക്കുഴി തകർന്ന് ഉറ്റസുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ മരിച്ചു

ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…

16 hours ago

വിമാനയാത്രക്കാർക്ക് പുതിയ ഫീസ്; ഫെബ്രുവരി 1 മുതൽ തിരിച്ചറിയൽ രേഖകളില്ലെങ്കിൽ 45 ഡോളർ നൽകണം

  വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…

17 hours ago