തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപകമാവുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി പിണറായി സർക്കാർ.
സർക്കാർ ജീവനക്കാർക്ക് ഇനി ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി. കൂടാതെ ശനിയാഴ്ച പൊതു അവധിയും പ്രഖ്യാപിച്ചു. സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു.
സംസ്ഥാനത്ത് കോവിഡ് -19 പടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.
കേരളത്തിൽ ദിനംപ്രതി കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്.
കേരളത്തില്‍ ഇതുവരെ 22പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതുകൊണ്ടുതന്നെ കര്‍ശന നിയന്ത്രണങ്ങളെടുക്കാന്‍ സര്‍ക്കാര്‍ നിർബന്ധിതമായിരിക്കുകയാണ്.
ഈ നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി എന്ന നിർദ്ദേശം പുറത്തു വന്നിരിക്കുന്നത്.
ഈ പുതിയ തീരുമാനം അനുസരിച്ച് സര്‍ക്കാര്‍ ഓഫീസില്‍ എത്തുന്ന ജീവനക്കാരുടെ എണ്ണം പകുതിയായി കുറയും. ദിവസവും 50% ജീവനക്കാര്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി. ഇന്ന് ജോലിക്ക് എത്തുന്ന പകുതി ജീവനക്കാര്‍ നാളെ വരേണ്ടതില്ല. പകരമായി ഇന്ന് അവധിയിലായിരുന്ന ജീവനക്കാര്‍ ജോലിക്കെത്തും. മാര്‍ച്ച് 31 വരെയാണ് ഈ നിയന്ത്രണം.
അതേസമയം, ഓഫീസിലെത്താത്ത ദിവസങ്ങളില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. ജീവനക്കാരോട് ഇ ഫയല്‍ സംവിധാനത്തിലേക്ക് മാറാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
യൂറോപ്യൻ യൂണിയന്റെ പുതിയ Migration and അസ്യലും ഉടമ്പടി പ്രകാരം കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് സ്വീകരിക്കില്ലെന്ന് നീതിന്യായ മന്ത്രി Jim O'Callaghan…
വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ സർവീസുകൾ നിർത്തിവച്ചു. ലുവാസ് റെഡ് ലൈനിലെ സർവീസുകൾ സ്മിത്ത്ഫീൽഡിനും…
വാടകക്കാർക്ക് ആറ് വർഷം വരെ തുടരാൻ അനുവദിക്കുന്ന പുതിയ വാടക നിയമനിർമ്മാണം പ്രാബല്യത്തിൽ വരുന്നതിന് മുൻപ്, നിലവിലുള്ള വാടകക്കാരെ ഒഴിപ്പിക്കരുതെന്ന്…
2021 മെയ് മാസത്തിൽ നടന്ന HSE സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നഷ്ടപരിഹാരം നൽകാൻ തുടങ്ങി.എത്ര തുക…
വാഷിംഗ്‌ടൺ ഡി.സി: ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ…
സ്റ്റോം ബ്രാം രാജ്യത്ത് ആഞ്ഞടിക്കുന്നതിനാൽ റിപ്പബ്ലിക്കിലെ 26 കൗണ്ടികളിൽ ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നിരവധി കൗണ്ടികളിൽ കനത്ത മഴ…