കൊച്ചി: സംസ്ഥാനത്ത് രണ്ടുകോവിഡ് മരണം കൂടി. വയനാട് പെരിയ സ്വദേശി റെജിയും (45) ആലുവ കീഴ്മാട് അഞ്ചാം വാർഡ് സ്വദേശി ചക്കാല പറമ്പിൽ ഗോപിയും (70) ആണ് മരിച്ചത്.കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഗോപി സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച ഗോപി രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.നേരത്തെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണ് ഗോപി. ലോട്ടറി വിൽപ്പനക്കാരൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ മൂന്ന് കുടുംബാംഗങ്ങൾക്ക് രോഗം ബാധിച്ചെങ്കിലും രോഗമുക്തി നേടിയിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു റെജി. ജൂലൈ 17 നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ജൂലൈ 25നാണ് റെജിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഓട്ടോഡ്രൈവറായിരുന്ന ഇദ്ദേഹത്തിന് നിരവധി പേരുമായി സന്പർക്കമുണ്ടായിരുന്നു.റെജിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ രോഗമുക്തരാവുകയും ചെയ്തു.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…