കോട്ടയം: സാമൂഹിക അകലം അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോട്ടയത്ത് നഴ്‌സുമാരുടെ അഭിമുഖം. കോട്ടയം ജില്ലാ ആശുപത്രിയിലാണ് നഴ്‌സ് നിയമനത്തിനായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ നൂറുകണത്തിന് ആളുകളെത്തിയത്.
ആശുപത്രിയുടെ മതിലിന് അകത്തും പുറത്തുമായി വരിനില്‍ക്കുന്ന ഇവര്‍ കൃത്യമായ അകലമോ മറ്റ് നിര്‍ദ്ദേശങ്ങളോ പാലിച്ചിട്ടില്ല. കോട്ടയത്തെ കൊവിഡ് ആശുപത്രിയാണിത്. ആശുപത്രിയില്‍ നിലവില്‍ കൊവിഡ് രോഗികളില്ലെന്നാണ് വിവരം.
ഉദ്യോഗാര്‍ത്ഥികളുടെ ക്യൂ നീണ്ടതോടെ ആംബുലന്‍സുകള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
ഒരു മാസത്തെ താല്‍ക്കാലിക ഒഴിവിലേക്കാണ് അഭിമുഖം. 21 ഒഴിവുകളാണുള്ളത്. എന്നാല്‍ ഇത്രയധികം പേര്‍ എത്തുമെന്ന് കരുതിയില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതികരണം. അഭിമുഖം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…