Categories: KeralaTop News

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേര്‍ക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 38 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന തിരുവനന്തപുരം പാറശാല സ്വദേശിനി വിജയലക്ഷ്മിയുടെ (68 ) മരണം കോവിഡ് – 19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 82 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 363 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 113 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 110 പേര്‍ക്കും, എറണാകുളം ജില്ലയിലെ 79 പേര്‍ക്കും, കോട്ടയം ജില്ലയിലെ 70 പേര്‍ക്കും, കൊല്ലം ജില്ലയിലെ 51 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 40 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 39 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 36 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 23 പേര്‍ക്കും, പത്തനംതിട്ട, വയനാട് ജില്ലകളിലെ 18 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 11, എറണാകുളം ജില്ലയിലെ 7, കണ്ണൂര്‍ ജില്ലയിലെ 5, മലപ്പുറം 4, പത്തനംതിട്ട, വയനാട് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 10 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാരനു രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 688 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 168 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 66 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 63 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 30 പേരുടെ വീതവും, പലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 15 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 11,342 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,467 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Newsdesk

Recent Posts

കുറ്റാരോപിതനായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജ് യോഗത്തിൽ നിന്ന് വിട്ടുനിന്നു

ഹൂസ്റ്റൺ: രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ…

5 hours ago

യു.ഡി.എഫിന്റെ വിജയത്തിനായി പ്രവാസി സമൂഹം കൈകോർക്കണം; ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ

ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി…

6 hours ago

ഡബ്ലിൻ സിറ്റി ലോർഡ് മേയർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യാൻ പൊതുജനങ്ങൾക്ക് ആദ്യമായി അവസരം

നഗരത്തിന് നൽകിയ സംഭാവനകൾക്ക് ലോർഡ് മേയറുടെ അവാർഡുകൾക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നാമനിർദ്ദേശം ചെയ്യാൻ ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക്…

6 hours ago

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം; രമേശ് ചെന്നിത്തല മുഖ്യാതിഥി

ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ്…

6 hours ago

ഇറാൻ യുദ്ധം; ഓശാന ഞായർ സന്ദേശത്തിലൂടെ ട്രംപിനെ പരോക്ഷമായി വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ (ഓശാന ഞായർ) സന്ദേശം. അമേരിക്കയും…

6 hours ago

പിതാവിന്റെ പാതയിൽ ജോസഫ് ബീന; ബോഡിബിൽഡിംഗിൽ സ്വർണ്ണവേട്ടയുമായി അർനോൾഡ് ഷാസെനെഗറുടെ മകൻ

ഡെൻവർ: ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷാസെനെഗറുടെ മകൻ ജോസഫ് ബീന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ…

6 hours ago