കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കേ മരിച്ച വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി മരിച്ച ഇരിക്കൂര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സന്‍ കുട്ടിയാണ് മരിച്ചത്. ഇയാള്‍ക്ക് 72 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഈ മാസം 9ാം തിയതി മുംബൈയില്‍ നിന്ന് ട്രെയിനിലാണ് ഇയാള്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നിലവില്‍ ജില്ലയില്‍ 21,728 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21,544 പേരാണ് വീട്ടിലാണ് നിരീക്ഷണത്തിലുള്ളത്. 284 പേര്‍ക്കാണ് ഇത് വരെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 123 പേരാണ് ചികിത്സയിലുള്ളത്.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…