വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവും നവോത്ഥാന നായകനുമായിരുന്ന പി.കൃഷ്ണപിള്ള ജനിച്ചു വളര്‍ന്ന സ്ഥലം സ്വന്തമാക്കി സി.പി.ഐ. കൃഷ്ണപിള്ളയുടെ പറൂര്‍ വീടിരുന്ന 16.5 സെന്റ് സ്ഥലം കുടുംബാംഗങ്ങളില്‍ നിന്ന് സി.പി.ഐ. വിലയ്ക്ക് വാങ്ങി. ഇന്ന് കൃഷ്ണപിള്ളയുടെ 72-ാം ചരമ വാര്‍ഷിക ദിനം ഇവിടെയാണ് ആചരിക്കുന്നത്. വൈക്കം ക്ഷേത്രത്തിന് അടുത്തുള്ള പറൂര്‍ കുടുംബത്തിലാണ് പി. കൃഷ്ണപിള്ള ജനിച്ചത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം വ്യക്തമാക്കുന്ന സ്മാരകം, മ്യൂസിയം, ലൈബ്രറി എന്നിവ ഇവിടെ സ്ഥാപിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.നഗരസഭയിലെ ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള ഈ ഭൂമിയില്‍ ഇന്ന് വീടില്ല.
ആറ് മാസം മുമ്പ് കുടുംബാംഗങ്ങള്‍ വൈക്കത്തെ സ്ഥലം വില്‍ക്കുന്നെന്നറിഞ്ഞ സി.പി.ഐ നേതാക്കള്‍ ഇവരെ
സമീപിക്കുകയായിരുന്നു. കെ.എസ് സുനീഷ്, കെ.എസ് കണ്ണന്‍, നന്ദിനി, സോമന്‍ എന്നിവരില്‍ നിന്നാണ് സി.പി.ഐ ഭൂമി വിലയ്ക്ക് വാങ്ങിയത്.
പി.കൃഷ്ണപിള്ളയുടെ 72-ാം ചരമ വാര്‍ഷികമാണ് ഇന്ന്. കണ്ണാര്‍ക്കാട് കൃഷ്ണപിള്ള സ്മാരകത്തില്‍ സി.പി.ഐ.എമ്മും സി.പി.ഐയും സംയുക്തമായി സംഘടിപ്പിക്കുന്ന ദിനാചരണ പരിപാടിയില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് കൃഷ്ണപിള്ള സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകളെന്ന് സി.പി.ഐ എം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ അറിയിച്ചു.
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…