കൊച്ചി: ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി വര്ദ്ധിപ്പിച്ച ഹരിത ട്രൈബ്യൂണല് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്ക്കാരും ഹൈക്കോടതിയെ സമീപിച്ചു.കേസില് കോടതി പൊതു നോട്ടിസ് പുറപ്പെടുവിച്ചു.ദൂരപരിധി 50 മീറ്റര് എന്ന സംസ്ഥാന സര്ക്കാരിന്റെ ചട്ടം നിലനില്ക്കെ ഏകപക്ഷീയമായി ഭൂരപരിധി നീട്ടിയതിനോട് യോജിക്കാനാവില്ല. സംസ്ഥാനത്തെ ക്വാറികളെല്ലാം നിശ്ചലമാവുമെന്നും സര്ക്കാര് അറിയിച്ചു.
ട്രൈബ്യൂണല് വിധിക്ക് നേരത്തെ ഏര്പ്പെടുത്തിയ സ്റ്റേ കോടതി സെപ്തംബര് 15 വരെ നീട്ടി. ക്വാറി ഉടമകളുടെ ഹര്ജികളിലാണ് കോടതി നേരത്തെ ട്രൈബ്യൂണല് വിധി സ്റ്റേ ചെയ്തത്. വിഷയത്തില് താല്പ്പര്യമുള്ളവര്ക്ക് കേസില് കക്ഷി ചേരാമെന്ന കാര്യം വ്യക്തമാക്കി നോട്ടിസ് പത്രങ്ങളില് പ്രസിദ്ധികരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടര് തോമസ് നിര്ദ്ദേശിച്ചു.നിര്മ്മാണ പ്രവര്ത്തനങ്ങളിലടക്കം കരിങ്കല്ലിന്റെ ഉപയോഗം കുറക്കുന്നതു സംബന്ധിച് വിശദമായ പഠനം നടത്താന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കന്ന കാര്യം പരിഗണിക്കണമെന്ന് കോടതി സര്ക്കാരിന് നിര്ദ്ദേശം നല്കി. കോടതിയുടെ നിര്ദ്ദേശത്തിന് അടിയന്തിര പ്രാധ്യാന്യം നല്കി പരിഗണിക്കുമെന്ന് സര്ക്കാരിനു വേണ്ടി ഹാജരായ അഡീഷണല് അഡ്വക്കേറ്റ് ജനറല് രണ്ജിത് തമ്പാന് കോടതിയില് ഉറപ്പു നല്കി.ട്രൈബ്യൂണല് അധികാര പരിധി കടന്നാണ് ദൂരപരിധി നീട്ടിയതെന്ന് സര്ക്കാര് ബോധിപ്പിച്ചു.
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…