Kerala

സ്വപ്നയുടെ ആരോപണങ്ങൾ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമെന്ന് കോടിയേരി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കലാണ് ലക്ഷ്യം. സ്വപ്നയുടെ രഹസ്യമൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. കളക്കഥകൾക്ക് മുന്നിൽ സിപിഎം കീഴടങ്ങില്ല. മൊഴിയുടെ വിശ്വസനീയത കോടതി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്ഷേപിക്കലാണ് ലക്ഷ്യം. ഇത്തരം ആരോപണങ്ങൾക്ക് അൽപ്പായുസ് മാത്രമാണെന്നും കോടിയേരി പറഞ്ഞു. ഷാജ് കിരണിന്റെ ശബ്ദ രേഖ സ്വപ്ന പുറത്തുവിട്ടതിന് പിന്നാലെ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോടിയേരിയുടെ പ്രതികരണം.പിണറായി ആദ്യമായല്ല ആരോപണം കേൾക്കുന്നത്. മുഖ്യമന്ത്രി കസേരയിൽ നിന്നും രാജി വയ്ക്കുകയുമില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സംഘടിത നീക്കമാണ് നടക്കുന്നത്.

ജനങ്ങളെ അണിനിരത്തി കലാപമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അത് ജനങ്ങളെ അണിനിരത്തി തന്നെ നേരിടും. രഹസ്യമൊഴി വെളിപ്പെടുത്തുന്നത് അസാധാരണ നീക്കമാണ്. സ്വർണക്കടത്ത് കേസ് അന്വേഷണമാവശ്യപ്പെട്ട് കേന്ദ്രത്തിന് ആദ്യം കത്തയച്ചത് മുഖ്യമന്ത്രിയാണ്.

അമേരിക്കയിൽ താൻ മൂന്ന് പ്രാവശ്യം പോയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. അതെല്ലാം ചികിത്സയ്ക്ക് വേണ്ടിയാണ്. ചികിത്സയുടെ എല്ലാ ചെലവും വഹിച്ചത് പാർട്ടിയാണ്. ഷാജ് കിരണിനെ അറിയില്ലെന്നും ആദ്യമായിട്ടാണ് ആ പേര് കേൾക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഴയ വിവാദങ്ങൾ വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. കലാപവും സംഘർഷവും നിറച്ച് രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാനാണ് ശ്രമം. ഇത്തരം കള്ളക്കഥകൾക്കും കലാപങ്ങൾക്കും കീഴടങ്ങില്ല. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. ജനങ്ങളെ അണിനിരത്തി രാഷ്ട്രീയ പ്രചാരണം നടത്തുമെന്നും കോടിയേരി പറഞ്ഞു.

Newsdesk

Recent Posts

കോർക്കിൽ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 29 ന് Rev. Fr. ജോസഫ് പുത്തൻപുരക്കൽ OFM Cap നയിക്കും

കോർക്ക് സിറോ-മലബാർ കാത്തലിക്ക് ചർച്ച് കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 29 ന് ഓശാന ഞായറാഴ്ച…

4 hours ago

Fermoy Corrin woods കുരിശുമലയിൽ പീഢാനുഭവയാത്രാനുസ്മരണവും കുരിശിന്റെവഴിയും

കോർക്ക് സിറോ-മലബാർ സഭാ സമൂഹത്തിൻ്റെ ഈ വർഷത്തെ Fermoy, Corrin woods കുരിശുമല തീർത്ഥാടനം, March 28 ന് നടത്തും.…

4 hours ago

ISD കസ്റ്റമർ സർവീസ് പോർട്ടലിൽ സൈൻ ഇൻ ചെയ്യുന്നതിന് മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കി

ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) കസ്റ്റമർ സർവീസ് പോർട്ടലിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നു. ഇനി…

16 hours ago

India Dominates Ireland’s Employment Permit Boom as Demand for Foreign Workers Surges

By Staff Reporter Dublin, Ireland — Ireland has experienced a significant increase in employment permits…

19 hours ago

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…

20 hours ago

അനിയാ ബ്ലാഞ്ചാർഡ് വധക്കേസ്; പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനെന്ന് കോടതി

അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…

20 hours ago