Uncategorized

Fermoy Corrin woods കുരിശുമലയിൽ പീഢാനുഭവയാത്രാനുസ്മരണവും കുരിശിന്റെവഴിയും

കോർക്ക് സിറോ-മലബാർ സഭാ സമൂഹത്തിൻ്റെ ഈ വർഷത്തെ Fermoy, Corrin woods കുരിശുമല തീർത്ഥാടനം, March 28 ന് നടത്തും. ഇരുപത്തെട്ടാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് Corrin wood ഫോറസ്റ്റ് റിക്രിയേഷൻ ഏരിയയിൽ നിന്നും ആരംഭിക്കുന്ന കുരിശിൻ്റെ വഴിയിൽ നുറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും. തിരുക്കർമ്മങ്ങൾക്ക് Cork Syro Malabar Church Community Chaplain Rev. Fr. Jilson Kokkandathil മുഖ്യ കാർമ്മികനായിരിക്കും. കുരിശിന്റെ വഴിയിലെ പ്രസിദ്ധമായ വിലാപഗാനങ്ങളുടെ മാറ്റൊലികൊണ്ട് Corrin wood മലനിരകളിലെ വനാന്തരങ്ങൾ ഭക്തിസാന്ദ്രമാകും.

എല്ലാ വർഷവും വലിയ നോമ്പുകാലത്ത് സ്വദേശീയരും വിദേശിയരുമായി ആയിരക്കണക്കിന് വിശ്വാസികൾ തങ്ങളുടെ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനും, ഈശോയുടെ പീഡാനുഭവയാത്രയെപ്പറ്റി ധ്യാനിച്ചു കൊണ്ടും കോറിൻ വുഡ് കുരിശുമലയിൽ കുരിശിൻ്റെവഴി നടത്താറുണ്ട്.

കുരിശിന്റെവഴി തിരുകർമ്മങ്ങൾക്കുശേഷം Corrin Wood മലയുടെ താഴ്‌വാരത്ത്, നടത്തുകൈക്കാരൻ Saji Sebastian ൻ്റെയും കൂട്ടു കൈക്കാരൻമാരായ Sibin k Abraham ന്റെയും Jobin Jose ന്റെയും നേതൃത്വത്തിൽ പ്രതിനിധിയോഗ അംഗങ്ങൾ തയ്യാറാക്കുന്ന നോമ്പുകാലത്തെ ലളിതമായ ഭക്ഷണപാരമ്പര്യമായ കഞ്ഞിയും പയറും മാങ്ങാ അച്ചാറും ഉൾപ്പെടുത്തിയ നാടൻ ഭക്ഷണത്തിൻ്റെ രുചികൂട്ടുകൾ നുകർന്ന് സഭാസമൂഹം കൂട്ടായ്മയും സ്നേഹവും സാഹോദര്യവും പങ്കുവയ്ക്കും.

നമ്മുടെ കർത്താവീശോമിശിഹായുടെ പീഢാനുഭവത്തെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് കുരിശിന്റെ വഴിയിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ മാർച്ച് 28ആം തീയതി ശനിയാഴ്ച 2 pm ന് Fermoy Corrin Wood Forest Recreational area യിൽ എത്തിച്ചേരണമെന്ന് Chaplain Rev. Fr. Jilson Kokkandathil സ്നേഹപൂർവ്വം അറിയിച്ചു.

പാർക്കിംഗ്.

https://maps.app.goo.gl/nkweUo97VyDVpuug7?g_st=iw

കാർ പാർക്കിംഗ് സൗകര്യം ഉണ്ടെങ്കിലും ഈ വർഷം വളരെ താല്പര്യപൂർവ്വം കൂടുതൽ അംഗങ്ങൾ പങ്കെടുക്കുന്നത് പരിഗണിച്ച്, കാറുകൾ വളരെ ഒതുക്കി പരസ്പരം സപ്പോർട്ട് ചെയ്തുകൊണ്ട് പാർക്ക് ചെയ്യാം.

കാലാവസ്ഥ.

ഉയർന്ന പ്രദേശമായതിനാൽ തണുത്ത കാറ്റ് വീശാൻ സാധ്യതയുള്ളതുകൊണ്ട് ഉചിതമായ വസ്ത്രങ്ങളും ജാക്കറ്റുകളും ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

വേസ്റ്റ് മാനേജ്മെൻ്റ്

ഭക്ഷണം കഴിച്ചതിനുശേഷം വേസ്റ്റ് ബിൻബാഗുകളിൽ മാത്രം നിക്ഷേപിക്കുന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

13 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

14 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

16 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

18 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

1 day ago

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

2 days ago