പത്തനംതിട്ട ജില്ലയിലെ CRPF ജവാൻമാരുടെ കൂട്ടായ്മയായ സഹ്യാദ്രിസോൾജിയേഴ്സ് ആണ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ ആദിവാസി സമൂഹത്തിന് സഹായവുമായി എത്തിയ ഇവർ അട്ടത്തോട് – നിലക്കൽ – പമ്പ വനമേഖലയിൽ കഴിയുന്ന 35 കുടുംബങ്ങൾക്ക് അവശ്യമായ ആഹാര സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.
ശനിയാഴ്ച വനം വകുപ്പിന്‍റെ മേൽനോട്ടത്തിൽ ഇവർ ഊരുകളിൽ എത്തിയാണ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത്. രാജ്യ സേവനത്തിനൊപ്പം തന്നെ സാമൂഹിക സേവനവുമാണ് തങ്ങൾ ലഷ്യമിടുന്നതെന്ന് സഹ്യാദ്രി സോൾജിയേഴ്സ് വ്യക്തമാക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന ജവാൻമാരുടെ കുടുംബങ്ങളും ഇവരുടെ സേവന പ്രവർത്തനങ്ങളിൽ പങ്കാളികജായി. ഊരുകളിലേക്കുള്ള സഹ്യാദ്രി സോൾജിയേഴ്സിന്റെ യാത്രയുടെ ഫ്ലാഗ് ഓഫ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ശ്രീ കെ ജി സൈമൺ ആണ് നിർവഹിച്ചത്.
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…