കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊച്ചി കളമശ്ശേരി സ്വദേശി യൂസഫ് സൈഫുദ്ധീന്‍ ആണ് മരിച്ചത്. ഇയാള്‍ക്ക് 66 വയസായിരുന്നു.
കൊച്ചി ബ്രോഡ്‌വേയിലെ വ്യാപാരിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
യൂസഫ് നീണ്ട നാളായി പ്രമേഹ രോഗ ബാധിതനായിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.
മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) നാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ശനിയാഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളെജില്‍ വെച്ച് മുഹമ്മദ് മരിച്ചത്. നിരീക്ഷണത്തിലിരിക്കെ മരിച്ചതിനാല്‍ സ്രവം പിന്നീട് പരിശോധനയ്ക്ക് അയച്ചിരിക്കുകയായിരുന്നു.
റിയാദില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു മുഹമ്മദ്. ശക്തമായ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല് കോളെജിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ മാസം 29നാണ് ഇദ്ദേഹം റിയാദില്‍ നിന്നെത്തിയത്. ന്യൂമോണിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ജൂലൈ ഒന്നിന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…