gnn24x7

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

0
137
gnn24x7

കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊച്ചി കളമശ്ശേരി സ്വദേശി യൂസഫ് സൈഫുദ്ധീന്‍ ആണ് മരിച്ചത്. ഇയാള്‍ക്ക് 66 വയസായിരുന്നു.

കൊച്ചി ബ്രോഡ്‌വേയിലെ വ്യാപാരിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

യൂസഫ് നീണ്ട നാളായി പ്രമേഹ രോഗ ബാധിതനായിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.

മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) നാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ശനിയാഴ്ചയാണ്  മഞ്ചേരി മെഡിക്കല്‍ കോളെജില്‍ വെച്ച് മുഹമ്മദ് മരിച്ചത്. നിരീക്ഷണത്തിലിരിക്കെ മരിച്ചതിനാല്‍ സ്രവം പിന്നീട് പരിശോധനയ്ക്ക് അയച്ചിരിക്കുകയായിരുന്നു.

റിയാദില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു മുഹമ്മദ്. ശക്തമായ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല് കോളെജിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ മാസം 29നാണ് ഇദ്ദേഹം റിയാദില്‍ നിന്നെത്തിയത്. ന്യൂമോണിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ജൂലൈ ഒന്നിന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here