മരിച്ചയാള്‍ തിരിച്ചെത്തി !

ആലുവ: സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ് ഇന്ന് ആലുവ പോസീസ് സ്റ്റേഷനില്‍ സംഭവിച്ചു. മൂന്നു ദിവസം മുന്‍പ് പെരിയാറ്റില്‍ കാണാതായ യുവാവ് മരിച്ചുവെന്ന ധാരണയില്‍ നില്‍ക്കേ സുധീര്‍ (31)നെ കോട്ടയത്തു നിന്നും പിടികൂടി. പോലീസ് പിടിച്ചു കഴിഞ്ഞപ്പോഴാണ് രസകരമായ കഥകള്‍ പുറത്തു വരുന്നത്.

മൂന്നു ദിവസം മുന്‍പ് പെരിയാറ്റില്‍ ഒരു യുവാവിനെ കണ്ടെന്നും തീരത്ത് വസ്ത്രങ്ങള്‍ കണ്ടുവെന്നും മുങ്ങിപ്പോയതോ ഒഴുകിപ്പോയതോ ആകാന്‍ സാധ്യതയുണ്ടെന്നും പോലീസും ഉറപ്പാക്കി. ആറ്റില്‍ സമഗ്രമായ തിരച്ചില്‍ നടത്താനും പോലീസ് മുന്‍കൈ എടുത്തി. പക്ഷേ യുവാവിനെ കണ്ടെത്താനായിരുന്നില്ല. മൂന്നു ദിവസം കഴിഞ്ഞിട്ടും യുവാവിനെക്കുറിച്ച് ഒരു വിവരം ലഭിച്ചില്ല. ഇതിനിടയില്‍ പോലീസ് യുവാവിന്റെ വസ്ത്രത്തില്‍ നിന്നും ആളെ തിരിച്ചറിഞ്ഞ് , യുവാവിന്റെ വീട്ടില്‍ നിന്നും ആറ്റിലകപ്പെട്ടു എന്ന ധരിച്ച യുവാവിന്റെ ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിലും മറ്റു പോലീസ് സ്റ്റേഷനുകളിലും പ്രചരിപ്പിച്ചു.

ഇതെ തുടര്‍ന്ന് മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ഇന്ന് കാലത്ത് കോട്ടയം പോലീസ് ആലുവ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നതും വ്യക്തിയെ ഇവിടെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പറയുന്നത്. പിന്നീട് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ പുറത്തു വരുന്നത്.

8 ലക്ഷത്തോളം കട ബാധ്യത ഉള്ള വ്യക്തിയാണ് സുധീര്‍. ഇതിനു പുറമെ ധാരാളം ലോട്ടറി എടുക്കുന്ന സ്വഭാവക്കാരനും. ഇക്കാരണത്താലും ധാരാളം ബാധത സുധീറിന് വന്നിരുന്നു. ഈ മൂന്നു ദിവസം മുന്‍പ്, കടക്കാര്‍ക്ക് താന്‍ മരിച്ചുവെന്ന് അറിഞ്ഞുകൊള്ളട്ടെ എന്ന് ബോധപൂര്‍വ്വം വരുത്തിത്തീര്‍ക്കാന്‍ വസ്ത്രങ്ങള്‍ പെരിയറ്റിന്‍ കരയില്‍ അഴിച്ചുവച്ച് ആറ്റില്‍ ചാടി. മുങ്ങി വേറൊരു ഭാഗത്തു ചെന്ന് ആരുമറിയാതെ മറ്റൊരു വസ്ത്രം ധരിച്ച് കോട്ടയത്തേ് മുങ്ങി, രഹസ്യമായി താമസിക്കുകയായിരുന്നു. ഇതിനിടെ വാട്ട്‌സ്ആപ്പില്‍ ഫോട്ടോ പ്രചരിക്കുകയും പോലീസ് സ്റ്റേഷനുകളില്‍ വിവരം എത്തുകയും സംശയാസ്പദമായ രീതിയില്‍ കോട്ടയത്തില്‍ നിന്നും പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നും ഉണ്ട്.

Newsdesk

Recent Posts

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

22 mins ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

8 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

22 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

24 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

1 day ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

1 day ago