മരടിലെ ഫ്‌ളാറ്റുകളുടെ അവശിഷ്ടം സമയബന്ധിതമായി നീക്കം ചെയ്യേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. നഗരസഭാധികൃതര്‍ ഉള്‍പ്പെടുന്ന പ്രത്യേക യോഗം സ്ഥിതി വിലയിരുത്താന്‍ 24ന് വിളിച്ചു ചേര്‍ക്കുമെന്നും ട്രൈബ്യൂണല്‍ സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് എ.വി.രാമകൃഷ്ണ പിള്ള അറിയിച്ചു.
ഫ്‌ളാറ്റ് പൊളിക്കലിന് പിന്നാലെയുണ്ടായ പൊടിശല്യമടക്കം അതിരൂക്ഷമായ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കാന്‍ ചെയര്‍മാന്‍ സ്ഥലം സന്ദര്‍ശിച്ചു.
ഫ്‌ളാറ്റുകളുടെ അവശിഷ്ടം നീക്കേണ്ടത് നഗരസഭയാണ്. ഈ ചുമതല കരാറുകാരെ ഏല്‍പിച്ചാലും സുപ്രീം കോടതി പറഞ്ഞ സമയത്തിനുള്ളില്‍തന്നെ അവശിഷ്ടം നീക്കണം. അവശിഷ്ടങ്ങള്‍ തള്ളാനുള്ള സ്ഥലമായി പ്രദേശം മാറ്റാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നഗരസഭയ്ക്ക് നല്‍കിയ നിര്‍ദേശം പാലിക്കണം.
അവശിഷ്ടങ്ങള്‍ നീക്കുന്ന രീതി ജസ്റ്റിസ് രാമകൃഷ്ണ പിള്ള നേരിട്ട് വിലയിരുത്തി. സമയബന്ധിതമായി അവശിഷ്ടങ്ങള്‍ നീക്കി പ്രദേശം പൂര്‍വസ്ഥിതിയിലാകുന്നതുവരെ ഹരിത ട്രൈബ്യൂണല്‍ മോണിറ്ററിങ് കമ്മറ്റിയുടെ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അവശിഷ്ടങ്ങളില്‍ വെള്ളം തളിച്ചാണ് നീക്കുന്നതെങ്കിലും പൊടിശല്യം പൂര്‍ണമായി ശമിപ്പിക്കാനായിട്ടില്ല.
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…