Ireland

മോഡുലാർ വീടുകൾക്ക് പ്ലാനിങ് അനുമതി ഒഴിവാക്കിയെങ്കിലും നിർമാണ ചട്ടങ്ങളിൽ ഇളവില്ല

അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള സ്വതന്ത്ര താമസയോഗ്യമായ അനുബന്ധ വീട് (Auxiliary Dwelling) പ്ലാനിങ് അനുമതിയില്ലാതെ നിർമിക്കാം. എന്നാൽ പ്ലാനിങ് അനുമതി ഒഴിവാക്കിയെങ്കിലും നിർമാണ ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഭവന വകുപ്പ് കൊണ്ടുവന്ന പുതിയ പ്ലാനിങ് ഇളവിന്റെ ഭാഗമായാണ് ഈ മാറ്റം.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

എന്നാൽ എല്ലാ വീട്ടുടമകൾക്കും ഈ ഇളവ് പ്രയോജനപ്പെടുത്താൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പ്രത്യേക പ്രവേശന സൗകര്യവും ആവശ്യത്തിന് തുറസ്സായ സ്ഥലവുമുള്ള വലിയ പ്ലോട്ടുകളുള്ളവർക്കാണ് ഇത് കൂടുതൽ അനുയോജ്യമെന്ന് ആർക്കിടെക്റ്റും ഹൗസിങ് പോളിസി അനലിസ്റ്റുമായ മെൽ റെയ്നോൾഡ്സ് അഭിപ്രായപ്പെട്ടു.

മോഡുലാർ വീടുകളോ ‘ഗ്രാനി ഫ്ലാറ്റുകളോ’ നിർമിക്കുമ്പോൾ അഗ്നിസുരക്ഷ, പ്രവേശന സൗകര്യം, കെട്ടിടത്തിന്റെ ഗുണനിലവാരം എന്നിവ ഉൾപ്പെടെയുള്ള നിർമാണ ചട്ടങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണെന്ന് ഭവന വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ഇത്തരം വീടുകൾ നിർമിക്കാൻ ആഗ്രഹിക്കുന്നവർ ആർക്കിടെക്റ്റ്, എൻജിനീയർ, സർവേയർ തുടങ്ങിയ വിദഗ്ധരിൽ നിന്ന് സ്വതന്ത്ര ഉപദേശം തേടണമെന്ന് എൻജിനീയേഴ്സ് അയർലണ്ടും നിർദേശിച്ചു. നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം വീട്ടുടമയ്ക്കാണ്.

യുസിഡി സ്കൂൾ ഓഫ് ആർക്കിടെക്ചറിലെ അസിസ്റ്റന്റ് പ്രൊഫസർ ഓർല ഹെഗാർട്ടി, പ്ലാനിങ് അനുമതിയും നിർമാണ ചട്ടങ്ങളും രണ്ടും വ്യത്യസ്തമാണെന്നും പലരും ഇത് തെറ്റിദ്ധരിക്കാറുണ്ടെന്നും പറഞ്ഞു. പ്ലാനിങ് അനുമതി ആവശ്യമില്ലെങ്കിലും ബിൽഡിങ് റെഗുലേഷൻസ് പൂർണമായും പാലിക്കേണ്ടതുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു. നിർമാണ ചട്ടങ്ങൾ പാലിക്കുന്നതിനുള്ള പ്രൊഫഷണൽ സേവനങ്ങൾക്ക് സാധാരണ ഒരു ചെറിയ പദ്ധതിയിൽ ഏകദേശം 4,000 മുതൽ 5,000 യൂറോ വരെ അധിക ചെലവ് വരാമെന്നാണ് നിർമാണ മേഖലയിലെ വിദഗ്ധർ പറയുന്നത്. വലിയ പദ്ധതികളിൽ ഈ ചെലവ് കൂടുതൽ ഉയരാനും സാധ്യതയുണ്ട്.

പുതിയ ചട്ടപ്രകാരം നിർമിക്കുന്ന അനുബന്ധ വീട് പ്രധാന വീടിൽ നിന്ന് വേർതിരിച്ച് വിൽക്കാനോ പ്രത്യേക ഉടമസ്ഥാവകാശമായി മാറ്റാനോ കഴിയില്ല. വെള്ളം, മലിനജല സംസ്കരണം തുടങ്ങിയ യൂട്ടിലിറ്റി കണക്ഷനുകൾ പ്രത്യേകം നൽകാനും അനുമതിയില്ല. കൂടാതെ, പുതിയ കെട്ടിടം അതിർത്തി മതിലിൽ നിന്ന് കുറഞ്ഞത് 0.6 മീറ്ററെങ്കിലും അകലെയായിരിക്കണം. അനുബന്ധ വീട് നിർമിച്ച ശേഷവും പ്രധാന വീടിന്റെ താമസക്കാർക്ക് മാത്രമായി കുറഞ്ഞത് 25 ചതുരശ്ര മീറ്റർ തുറസ്സായ സ്ഥലം ശേഷിക്കണമെന്നും വ്യവസ്ഥയുണ്ട്.

പ്ലാനിങ് അനുമതി ആവശ്യമില്ലെങ്കിലും നിർമാണം ആരംഭിക്കുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്പ് ബന്ധപ്പെട്ട പ്രാദേശിക പ്ലാനിങ് അതോറിറ്റിയെ അറിയിക്കണം. നിർമാണം ആരംഭിക്കുന്ന സമയത്ത് പ്രധാന വീട് ഉടമയുടെ സ്ഥിരതാമസ സ്ഥലമായിരിക്കണമെന്നും ഭവന വകുപ്പിന്റെ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു. പുതിയ ഇളവ് ലഭിച്ചതിന്റെ പേരിൽ നിയമനടപടികൾ അവഗണിക്കരുതെന്നും, നിർമാണം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ സാങ്കേതിക-നിയമപരമായ കാര്യങ്ങളും വിദഗ്ധരുടെ സഹായത്തോടെ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

‘സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ  എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത്?’

സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…

3 hours ago

ഡബ്ലിനിൽ നവംബർ 10 മുതൽ 13 വരെ ഗതാഗത നിയന്ത്രണം; റോഡുകൾ അടയ്ക്കും, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…

3 hours ago

CR7 യുഗത്തിന് അന്ത്യം.! വിരമിക്കൽ പ്രഖ്യാപിച്ച് റൊണാൾഡോ

പോർച്ചുഗീസ് ജെഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…

4 hours ago

ബാങ്ക് ഓഫ് അയർലണ്ടിന്റെ ഓൺലൈൻ ബാങ്കിങ് സേവനങ്ങളിൽ തടസ്സം; മൊബൈൽ ആപ്പും ഓൺലൈൻ ബാങ്കിങ് വെബ്‌സൈറ്റും ലഭ്യമാകുന്നില്ല

അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…

5 hours ago

യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള CAO അപേക്ഷകൾ ആരംഭിച്ചു; ജനുവരി 20-നകം അപേക്ഷിച്ചാൽ ഫീസ് €35 മാത്രം

അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…

7 hours ago

‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…

10 hours ago