Categories: Kerala

ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുത്തച്ഛൻ

കൊല്ലം: പള്ളിമൺ ഇളവൂരിലെ ആറുവയസുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുത്തച്ഛൻ. കുട്ടിയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നുവെന്നാണ് അമ്മയുടെ അച്ഛനായ മോഹനൻ പിള്ള പറയുന്നത്. കുഞ്ഞ് ഒറ്റയ്ക്ക് പുഴയിലേക്ക് പോകില്ല. ഇതിന് മുമ്പൊരിക്കൽ പോലും ആറ്റിൻകരയിലേക്ക് പോയിട്ടില്ലെന്നും മുത്തച്ഛൻ പറയുന്നു. ആറ്റിൽ നിന്നും കണ്ടെടുത്ത അമ്മയുടെ ഷാൾ കുട്ടി ധരിച്ചിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ദേവനന്ദ എന്ന ആറുവയസുകാരി വീട്ടിൽ നിന്നും കാണാതായത്. തൊട്ടടുത്ത ദിവസം പുലർച്ചെ വീടിന് സമീപത്തെ ആറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പോസ്റ്റു മോർട്ടം റിപ്പോർട്ടിൽ മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും നാട്ടുകാർ അടക്കം തുടക്കം മുതൽ സംഭവത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. പിന്നാലെയാണ് ഇപ്പോൾ കുട്ടിയുടെ മുത്തച്ഛനും സംശയങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ദേവനന്ദയുടെ വേര്‍പാടില്‍ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്. ദേവനന്ദ ഇതിനു മുന്‍പ് ഒരിക്കല്‍ പോലും പുഴയുടെ തീരത്തേക്ക് പോയിട്ടില്ല. മൃതദേഹം കണ്ടെത്തിയ വഴിയിലൂടെ ക്ഷേത്ര ഉല്‍സവത്തിന് പോയിട്ടില്ല. ക്ഷേത്രത്തിലേക്കു ചെറിയ പ്രായത്തില്‍ കൊണ്ടുപോയത് മറ്റൊരുവഴിയിലൂടെ ഓട്ടോറിക്ഷയിലായിരുന്നു. കുട്ടിക്ക് ഒരിക്കലും തനിച്ച് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്താന്‍ കഴിയില്ല. പാലത്തില്‍ കയറിയപ്പോള്‍ വീണതാണെങ്കില്‍ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയ സ്ഥലത്ത് എത്താന്‍ സാധ്യതയില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് കുടുംബാംഗങ്ങളുടെ നിഗമനം. വീടിനു പുറത്തേക്കുപോലും ദേവനന്ദ തനിച്ചു പോയിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ ആവര്‍ത്തിക്കുന്നു.

Newsdesk

Recent Posts

ലൈംഗിക പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

ലൈം​ഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി…

14 hours ago

അയർലണ്ടിലെ ആദ്യ വനിതാ ക്രിക്കറ്റ്‌ ലീഗുമായി Clare Hurricanes

Clare Hurricanes ക്രിക്കറ്റ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, അയർലണ്ടിലെ ആദ്യ വനിതാ ക്രിക്കറ്റ്‌ മാമാ ങ്കം Ladies Premier League…

15 hours ago

ഇന്ദിര കവിരാജൻ ലോസ് ആഞ്ചലസിൽ അന്തരിച്ചു

ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ശ്രീമതി. ഇന്ദിര കവിരാജൻ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.…

17 hours ago

ഇന്ദ്രജാലവും അമാനുഷികത്വവും സമ്മാനിക്കുന്ന കത്തനാർ ഒഫീഷ്യൽ ട്രയിലർ എത്തി

ഗോകുലം മൂവീൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ…

17 hours ago

ബിഷപ്പ് റോബർട്ട് പ്രൈസ് ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് പള്ളിയിൽ ഓശാന ഞായർ ശുശ്രൂഷ നിർവഹിച്ചു

ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാളസ്): എപ്പിസ്കോപ്പൽ ഡയസീസ്‌ ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് റോബർട്ട് പ്രൈസ് ഓശാന ഞായറാഴ്ച നടന്ന…

18 hours ago

ടെക്സാസിൽ വാഹനപരിശോധനയ്ക്കിടെ 20 പൗണ്ട് കൊക്കെയ്ൻ പിടികൂടി

ടെക്സാസ് :ടെക്സാസിലെ പാൻഹാൻഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 20 പൗണ്ട് (ഏകദേശം 9 കിലോ)…

18 hours ago