Kerala

തോമസ് ഐസക്കിന് ആശ്വാസം; തുടർ സമൻസുകൾ അയക്കുന്നതിൽ നിന്ന് ഇ.ഡിയെ വിലക്കി ഹൈക്കോടതി

ഇ.ഡി അന്വേഷണത്തെയും സമൻസുകളെയും ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസകും, കിഫ്ബിയും സമർപ്പിച്ച ഹർജികളിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. ഇ ഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും രണ്ട് മാസത്തേക്ക് തോമസ് ഐസക്കിനെ ഹാജരാകാൻ പറയരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇനി ഐസക്കിന് തുടർ സെമൻസുകൾ അയക്കാൻ പാടില്ല. കേസ് പിന്നീട് പരിഗണിക്കും. മുഖ്യമന്ത്രിയ്ക്ക് എതിരായ് ഗൂഢാലോചന നടത്തുന്നു എന്ന് വരുത്തി തിർക്കാൻ ശ്രമിച്ചത് ഇ.ഡിയെ പ്രതിരോധിക്കാനാണെന്നാണ് ഇ.ഡിയുടെ വാദം.

മസാല ബോണ്ട് കേസിലെ ഇഡി സമൻസിനെതിരെയാണ് മുൻ ധനമന്ത്രി തോമസ് ഐസക്ക് കോടതിയെ സമീപിച്ചത്. കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇഡി തനിക്ക് നൽകിയ നോട്ടീസുകൾ നിയമപരമല്ലെന്നാണ് ഐസക്ക് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. മസാലബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിൻറെ ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി മുൻ ധനമന്ത്രിക്ക് സമൻസ് നൽകിയത്.

ഇഡിയുടെ നടപടിസ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. അതേസമയം, വിഷയത്തിൽ കോടതി ഇടപെടരുതെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നത്. അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് തോമസ് ഐസക്ക് നടത്തുന്നതെന്ന് നേരത്തെയും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിവരശേഖരണത്തിന് ഹാജരാകാൻ നോട്ടീസ് അയച്ചപ്പോൾ തന്നെ ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ഇതിൻറെ പേരിൽ ഹർജിക്കാർക്ക് ഒരു നഷ്ടവും ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അതിനാൽ, നിലവിലെ അവസ്ഥയിൽ ഹർജി അപക്വമാണെന്നായിരുന്നു ഇ.ഡിയുടെ വാദം.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

8 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

9 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

11 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

18 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago