തിരുവനന്തപുരം: ആശുപത്രിയില്‍ കൊണ്ടു വരുമ്പോള്‍ ബാലഭാസ്‌കറിന് ജീവനുണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍. താന്‍ ഉറങ്ങുകയായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ബാലഭാസ്‌കര്‍ പറഞ്ഞതായി ഡോക്ടര്‍ വെളിപ്പെടുത്തി.
തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ബാലഭാസ്‌കറില്‍ നിന്നും മരണമൊഴി രേഖപ്പെടുത്തിയ ഡോക്ടര്‍ ഫൈസലിന്റെതാണ് വെളിപ്പെടുത്തല്‍.
പത്ത് മിനുട്ടിലേറെ ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നെന്നും പിന്നീട് ബന്ധുക്കളെത്തി അദ്ദേഹത്തെ കൊണ്ട് പോവുകയുമായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. വാഹനമോടിച്ചത് ബാലഭാസ്‌കറല്ല എന്നാണ് മനസിലാകുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.
‘ബാലഭാസ്‌കറിന് പത്ത് മിനിറ്റ് ഓളം ബോധം ഉണ്ടായിരുന്നു. തന്റെ കൈകള്‍ ചലിക്കുന്നില്ലെന്ന് ബാലഭാസ്‌ക്കര്‍ പറഞ്ഞു. ഈ കാര്യങ്ങള്‍ താന്‍ കേസ് ഷീറ്റില്‍ രേഖപ്പെടുത്തി. ഏതാനും സമയം കഴിഞ്ഞപ്പോള്‍ ബന്ധുക്കള്‍ എത്തി ബാലഭാസ്‌ക്കറേയും ,ഭാര്യയേയും അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയി,’ ഡോക്ടര്‍ പറഞ്ഞു.
അതേസമയം ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിംഗ് ആണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞിരുന്നു. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കര്‍ ആയിരുന്നതിനാല്‍ തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു.
ഡ്രൈവര്‍ അര്‍ജുന്റെ മൊഴിക്ക് വിരുദ്ധമാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…