തിരുവനന്തപുരം: ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റും യാത്രികനുമായ കെ.സതീഷ് അന്തരിച്ചു. അര്‍ബുദത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.
കേരളത്തിലെ ജനകീയ സമരവേദികളിലും കൂട്ടായ്മകളിലുമെല്ലാം സജീവമായിരുന്ന അദ്ദേഹം അറിയപ്പെടുന്ന ഒരു യാത്രികന്‍ കൂടിയായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നിരവധി തവണ ബൈക്കില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്‍.എ.പി.എം അടക്കമുള്ള നിരവധി ദേശീയ ജനകീയ പ്രസ്ഥാനങ്ങളുടെ സഹയാത്രികന്‍ കൂടിയായിരുന്നു.
തൃശ്ശൂര്‍ ജില്ലയിലെ കാതിക്കുടത്ത് നിറ്റാജലാറ്റിന്‍ കമ്പനിക്കെതിരായി നടന്ന സമരത്തിന് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് തയ്യാറാക്കിയ ‘കറുത്ത ദൈവത്തെ തേടി കാതിക്കുടം’എന്ന അദ്ദേഹത്തിന്റെ ഒടുവിലത്തെ ഡോക്യുമെന്ററി ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്നു.
വിങ്‌സ് ഓഫ് ടുമോറോ (നര്‍മദ സമരവുമായി ബന്ധപ്പെട്ട്), ടൈം ബോംബ് അറ്റ് ഔട്ട് ഡോര്‍ സ്‌റ്റെപ്‌സ് (കൂടംകുളം ആണവ സമരവുമായി ബന്ധപ്പെട്ട്), വോയിസസ് ഫ്രം ദ ഡോട്ടേഴ്‌സ് ഓഫ് ദ സീ, അവേയ് ഫ്രം ദ മാഡനിങ് ക്രൗഡ്, വണ്‍ ഡേ സ്‌കൂള്‍ വണ്‍ ഹെല്‍ത്ത് എന്നിവയാണ് അദ്ദേഹം തയ്യാറാക്കിയ മറ്റു ഡോക്യുമെന്ററികള്‍.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…