Categories: KeralaTop Stories

ചെലവ്‌ചുരുക്കല്‍; കരാറടിസ്ഥാനത്തിൽ ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്ന സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും ഇ കാറിലേക്ക്

തിരുവനന്തപുരം: കരാറടിസ്ഥാനത്തിൽ ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്ന സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും ഇലക്‌ട്രിക്‌ കാറുകളിലേക്ക്‌. ആദ്യ ഘട്ടത്തിൽ 22 സർക്കാർ ഓഫീസാണ്‌ ഇലക്‌ട്രിക്‌ കാറുകൾ വാടകയ്‌ക്ക്‌ എടുക്കുക‌. ഇതോടെ ചെലവ്‌ അഞ്ചിലൊന്നായി ചുരുങ്ങും. ഒരു മാസത്തെ വാടകയും എഗ്രിമെന്റും നൽകിയാൽ 30 ദിവസത്തിനകം അനർട്ട്‌ ഇലക്‌ട്രിക്‌ വാഹനങ്ങൾ ലഭ്യമാക്കും.

ടാറ്റ ടിഗോർ ഇവി, ടാറ്റ നെക്‌സോൺ ഇവി, ഹ്യൂണ്ടായി ഇവി എന്നീ മോഡലുകളാണ്‌ ഇപ്പോൾ ലഭ്യമായിട്ടുള്ളത്‌. ആറ്‌ മുതൽ എട്ട്‌ വർഷംവരെ കാലയളവിൽ വാഹനം ലീസിന്‌ എടുക്കാനാകും. വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഫീസ്‌, ഇൻഷുറൻസ്‌ എന്നിവ അനർട്ട്‌ വഹിക്കും. ഇലക്‌ട്രിക്‌ വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവർമാർക്ക്‌ ആവശ്യമായ പരിശീലനവും അനർട്ട്‌ നൽകും. വാഹനത്തിന്റെ മോഡൽ അനുസരിച്ച്‌ 22900 മുതൽ 42840 രൂപവരെയാണ്‌ മാസവാടക.

ഇലക്‌ട്രിക്‌ കാറുകൾക്ക്‌ പൂർണ ചാർജിൽ 380 മുതൽ 420 കിലോമീറ്റർവരെ യാത്ര ചെയ്യാം. പൂർണ ചാർജിങ്ങിന്‌ മൂന്ന്‌–-നാല്‌ മണിക്കൂർമതി. ഒരു യൂണിറ്റ്‌ വൈദ്യുതിയിൽ 10 കിലോമീറ്റർ സഞ്ചരിക്കാം. എൻജിൻ, ഗിയർബോക്‌സ്‌, റേഡിയേറ്റർ തുടങ്ങിയവ ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണിയും കുറവാണ്‌.ഇ കാറിന്റെ പ്രധാന ഭാഗമായ മോട്ടോർ, ലിഥിയം ബാറ്ററി എന്നിവയ്‌ക്ക്‌ എട്ട്‌ വർഷം വാറന്റിയുണ്ട്‌.

ഇലക്‌ട്രിക്‌ കാറുകളുടെ ഉപയോഗത്തിന്‌ അനുസരിച്ച്‌ ബാറ്ററി ചാർജിങ് സ്‌റ്റേഷനുകൾ കൂടുതലായി ആരംഭിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്ന്‌ സർക്കാരിന്റെ ഇ മൊബിലിറ്റി സെൽ മേധാവി ജെ മനോഹരൻ പറഞ്ഞു. കെഎസ്‌ഇബി ചാർജിങ് സ്‌റ്റേഷനുകൾ ഒരുക്കുന്നതിന്‌ പുറമെ അനർട്ടും ചാർജിങ് സ്‌റ്റേഷനുകൾ ഒരുക്കും.
തിരുവനന്തപുരത്ത്‌ രണ്ടിടത്തും എറണാകുളത്ത്‌ ഒരിടത്തും അനർട്ടിന്റെ ചാർജിങ് സ്‌റ്റേഷൻ ഉടൻ സജ്ജമാകും.

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

13 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

13 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

13 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

15 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

17 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

18 hours ago