Categories: CrimeGulf

അനധികൃതമായി വിദേശത്തേക്ക് പണം കൈമാറിയ കേസിൽ ഒമ്പത് പ്രവാസികൾസൗദിയിൽ അറസ്റ്റിൽ

റിയാദ്: അനധികൃതമായി വിദേശത്തേക്ക് പണം കൈമാറിയ കേസിൽ ഒമ്പത് പ്രവാസികൾസൗദിയിൽ അറസ്റ്റിലായി. റിയാദ് പൊലീസ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. സൗദി പ്രസ് ഏജൻസിയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൗദി സ്വദേശികളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തിഗത ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറ്റം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലായവരിൽ മൂന്ന് സിറിയക്കാരും മൂന്ന് ഈജിപ്ഷ്യൻ പൗരന്മാരും ഓരോ പാകിസ്ഥാൻ, യെമൻ, തുർക്കി സ്വദേശികളും ഉൾപ്പെടുന്നു. മുപ്പതിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരാണിവർ.

ഇവരുടെ പക്കൽ നിന്ന് 1 മില്യൺ റിയാൽ(1,95,30,366.77 രൂപ) പിടിച്ചെടുത്തിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ ആരോപണങ്ങൾ ഇവർ അംഗീകരിച്ചു. ഇതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിരിക്കുകയാണ്.

ഓഗസ്റ്റിൽ 500 മില്യൺ റിയാൽ(9,74,17,44,600 രൂപ) അനധികൃതമായി വിദേശത്തേക്ക് കൈമാറ്റം ചെയ്യാൻ ശ്രമിച്ച സംഘത്തെ സൗദിയിൽ നിന്ന് പിടികൂടിയിരുന്നു.

Newsdesk

Recent Posts

അയർലണ്ടിൽ സ്കൂൾ ബസ് നിരക്ക് കുത്തനെ ഉയരും; സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇനി €350!

അയർലണ്ടിൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ സ്കൂൾ ബസ് യാത്രാനിരക്ക് 250 ശതമാനം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 2027…

49 mins ago

മോട്ടോർവേയിലെ ‘റോങ് വേ’ ഡ്രൈവിങിന് പൂട്ടിടാൻ നീക്കം; റോഡ് നിയമലംഘകർക്ക് 14 വർഷം വരെ തടവുശിക്ഷ പരിഗണിച്ച് ഗതാഗത സമിതി

അയർലണ്ടിൽ മോട്ടോർവേകളിൽ എതിർദിശയിൽ വാഹനമോടിക്കുന്നവർക്കെതിരെ കൂടുതൽ കടുത്ത ജയിൽശിക്ഷകൾ ഏർപ്പെടുത്തണമെന്ന് ഒയിറിയാക്റ്റസ് (Oireachtas) ഗതാഗത സമിതി. ഇത്തരം അപകടകരമായ ഡ്രൈവിങ്…

4 hours ago

‘WMF മെഹ്ഫിൽ ഇന്റർനാഷണൽ’ ഡബ്ലിനിൽ ഉദ്ഘാടനം ചെയ്തു

ഡബ്ലിൻ: ലോകമെമ്പാടുമുള്ള 171 രാജ്യങ്ങളിലെ മലയാളി സമൂഹങ്ങളെ സംഗീതത്തിന്റെ ഒരേ നാദധാരയിൽ കോർത്തിണക്കുക എന്ന ലക്ഷ്യത്തോടെ വേൾഡ് മലയാളി ഫെഡറേഷൻ…

5 hours ago

തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026ലെ ജനശ്രേഷ്ഠ പുരസ്കാരം രാജു കുന്നക്കാട്ടിനും ജോസ് കുമ്പിളുവേലിക്കും.

തിരുവനന്തപുരം : തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026 ലെ ജനശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു. മാധ്യമ~സാംസ്കാരിക, പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ മികവ് തെളിയിച്ച…

8 hours ago

ആചാരങ്ങളിൽനിന്ന് അനുഭവത്തിലേക്ക് പ്രവേശിക്കുവാൻ കഴിഞ്ഞ വിശുദ്ധ കന്യകമറിയത്തിൻറെ ജീവിതം മാതൃകയാക്കണം റവ. ജെയിംസ് കെ. ജോൺ

ഡിട്രോയിറ്റ്: അമേരിക്കയിലെയും കാനഡയിലെയും വിശ്വാസികളുടെ പ്രധാന പ്രാർത്ഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ (IPL) 653-ാമത് ഓൺലൈൻ പ്രാർത്ഥനാ യോഗം…

24 hours ago

ഇൽഹാൻ ഉമറിന്റെ കോടതിയേതര വിവരങ്ങൾ പൂർണ്ണമായി പുറത്തുവിടേണ്ടതില്ലെന്ന് ഫെഡറൽ കോടതി

മിനെസോട്ട: മിനെസോട്ട നിന്നുള്ള യു.എസ്. പ്രതിനിധി ഇൽഹാൻ ഉമറിന്റെ വാഷിംഗ്ടൺ ഡി.സിയിലുള്ള വസതിയിൽ കഴിഞ്ഞ മാസം നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട…

24 hours ago